നിപ നിയന്ത്രണങ്ങൾ ലംഘിച്ച് നടത്തിയ കോഴിക്കോട് ജില്ലാ അത്‌ലെറ്റിക് ടീം സെലക്ഷൻ നിർത്തിവെപ്പിച്ചു. പനങ്ങാട് പഞ്ചായത്ത് അധികൃതരും പൊലീസും എത്തിയാണ് ടീം സെലക്ഷൻ നിർത്തിവെപ്പിച്ചത്. കിനാലൂർ ഉഷാ സ്കൂൾ ഗ്രൗണ്ടിൽ ആയിരുന്നു ടീം സെലക്ഷൻ.
അതേസമയം, സംസ്ഥാനത്ത് പുതിയ നിപ കേസുകൾ ഒന്നുമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. ഹൈറിസ്ക്കിലുള്ള 94 പേരുടെ സാമ്പിൾ നെഗറ്റീവാണെന്നും ഇതുവരെ 6 എണ്ണം മാത്രമാണ് പോസിറ്റീവായിട്ടുള്ളതെന്നും നിപ അവലോകന യോഗത്തിൽ മന്ത്രി വ്യക്തമാക്കി.
English Summary:The selection of the athletic team, which was conducted in violation of Nipah regulations, was stopped
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.