
ലഹരിയുപയോഗിച്ച് മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ച് കയറ്റി അനധികൃത കുടിയേറ്റക്കാരനായ ഇന്ത്യൻ വംശജൻ. സെമിട്രെക്ക് ദേശീയ പാതയിലാണ് സംഭവം. കാലിഫോർണിയയെ നടുക്കിയ റോഡ് അപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. തെക്കൻ കാലിഫോർണിയയിലെ ദേശീയ പാതയിലാണ് അമിത വേഗത്തിലെത്തിയ സെമി ട്രെക്ക് നിരവധി വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ചത്. കാലിഫോർണിയയിലെ ഒന്റാരിയോയിൽ എട്ട് വാഹനങ്ങളാണ് 21 വയസുകാരൻ ഓടിച്ച സെമിട്രെക്ക് ഇടിച്ച് തെറിപ്പിച്ചത്. ജഷൻപ്രീത് സിംഗ് എന്ന ഇന്ത്യൻ വംശജനാണ് അപകടമുണ്ടാക്കിയത്.
കാലിഫോർണിയയിലെ യൂബാ നഗരത്തിലാണ് 21കാരൻ താമസിച്ചിരുന്നത്. 2022ൽ ഇന്ത്യയിൽ നിന്ന് അനധികൃതമായി അമേരിക്കയിലെത്തിയതാണ് യുവാവ് എന്നാണ് ഹോം ലാൻഡ് സെക്യൂരിറ്റി അധികൃതർ വ്യാഴാഴ്ച വിശദമാക്കിയത്. അനധികൃത കുടിയേറ്റക്കാരനാണ് കൊമേഴ്സ്യൽ ഡ്രൈവർ ലൈസൻസ് അടക്കമുള്ള എങ്ങനെ ലഭിച്ചുവെന്നത് വലിയ രീതിയിൽ ഗതാഗത വകുപ്പിനേയും സംശയത്തിലാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം ഫ്ലോറിഡയിൽ അനധികൃത കുടിയേറ്റക്കാരൻ ഓടിച്ച വാഹനം ഇടിച്ചുണ്ടായ അപകടത്തിന് പിന്നാലെ പൗരന്മാർക്ക് അല്ലാത്തവർക്ക് കൊമേഴ്സ്യൽ ലൈസൻസ് നൽകുന്നതിൽ ഗതാഗത വകുപ്പ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങൾ 21കാരൻ ഓടിച്ച സെമിട്രെക്കിന്റെ ഡാം ക്യാമറയിൽ നിന്ന് ലഭിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.