19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 17, 2024
December 17, 2024
December 16, 2024
December 12, 2024
December 12, 2024
December 9, 2024
December 2, 2024
November 29, 2024
November 22, 2024

കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നവരുടെ മുഖത്തേറ്റ അടിയാണ് സുപ്രീംകോടതി വിധിയെന്ന് ശിവസേന നേതാവ്

Janayugom Webdesk
ന്യൂഡല്‍ഹി
July 12, 2023 11:35 am

കേന്ദ്ര അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നവരുടെ മുഖത്തേറ്റ അടിയാണ് ഇഡി ഡയറക്ടര്‍ സഞ്ജയ് മിശ്രയെ പുറത്താക്കിയ സുപ്രീം കോടതി നടപടിയെന്ന് ശിവസേന ഉദ്ദവ് താക്കറെ വിഭാഗം നേതാവ് പ്രിയങ്ക ചതുര്‍വേദി. സഞ്ജയ് മിശ്രയുടെ ഇതുവരെയുള്ള മുഴുവന്‍ നടപടികളിന്മേലിലും അന്വേഷണം നടത്തണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.

സുപ്രീം കോടതിയുടേത് മികച്ചൊരു തീരുമാനമാണ്. അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്തും നിയമവിരുദ്ധമായി കാലാവധി നീട്ടിയും, ഭീകരതയുടെയും സ്വഭാവഹത്യയുടെയും അന്തരീക്ഷം സൃഷ്ടിച്ചവരുടെ മുഖത്തേറ്റ അടിയാണ് ഈ തീരുമാനം.ഇഡി ഡയറക്ടറുടെ കാലാവധി നീട്ടിയ നിയമനം നിയമവിരുദ്ധമായിരുന്നു എങ്കില്‍ അദ്ദേഹം ഇക്കാലയളവില്‍ എടുത്ത നടപടികളെല്ലാം അന്വേഷിക്കപ്പെടണം. സുപ്രീം കോടതിയില്‍ നിന്നുണ്ടായ ഈ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ എന്തെങ്കിലും മാന്യതയുണ്ടെങ്കില്‍ ഈ മാസാവസാനം വരെ തുടരാന്‍ ഇഡി ഡയറക്ടര്‍ക്ക് തയ്യാറാവരുത്, പ്രിയങ്ക ട്വീറ്റ് ചെയ്തു.

ഒരു കൂട്ടം ഹരജിക്കാരാണ് ഇഡി ഡയറക്ടറുടെ കാലാവധി നീട്ടിയതിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചത്. കോണ്‍ഗ്രസ് നേതാക്കളായ രണ്‍ദീപ് സിങ് സുര്‍ജേവാല, ജയ താക്കൂര്‍, തൃണമൂല്‍ കോണ്‍ഗ്രസ്എംപി മഹുവ മൊയ്ത്ര എന്നിവരാണ് ഇവരില്‍ പ്രധാനികള്‍.സഞ്ജയ് മിശ്രക്ക് കാലാവധി നീട്ടിനല്‍കിയ കേന്ദ്ര നടപടി റദ്ദാക്കിയ സുപ്രീം കോടതി നടപടിക്ക് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര നന്ദിയറിയിച്ചു.

ഇഡി ഡയറക്ടറുടെ കാലാവധി നീട്ടിയതിനെ ചോദ്യം ചെയ്തുള്ള ഹരജി വിജയം കണ്ടിരിക്കുന്നു. നിയമനം അസാധുവാണെന്ന് കണ്ടെത്തിയ സുപ്രീം കോടതിക്ക് നന്ദി അവര്‍ ട്വീറ്റ് ചെയ്തു ബിജെപിക്കൈരെ തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ നിങ്ങളോട് പോരാടും.ഞങ്ങള്‍ നിങ്ങളോട് കോടതിയില്‍ പോരാടും.ഞങ്ങള്‍ വയലുകളിലും തെരുവുകളിലും പോരാടും ഒരിക്കലും ഞങ്ങള്‍ ഇനി നിങ്ങള്‍ക്ക് മുന്നില്‍ കീഴടങ്ങില്ല,അവര്‍ കുറിച്ചിരിക്കുകയാണ് ട്വീറ്ററില്‍ 

ഇഡി ഡയറക്ടര്‍ക്ക് മൂന്നാം തവണയും കാലാവധി നീട്ടിനല്‍കിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയ സുപ്രീം കോടതി നടപടിയെ അഭിനന്ദിച്ച് നിരവധി പ്രതിപക്ഷ നേതക്കളും രംഗത്തെത്തി.നിലവിലെ ഡയറക്ടര്‍ സഞ്ജയ് കുമാര്‍ മിശ്രയ്ക്ക് മൂന്നാമതും കാലാവധി നീട്ടി നല്‍കിയ നടപടിയാണ് സുപ്രീം കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയത്.

ജൂലൈ 31 വരെ സഞ്ജയ് കുമാറിന് പദവി ഒഴിയാന്‍ കോടതി സമയം അനുവദിച്ചിട്ടുണ്ട്.സുപ്രീം കോടതി വിധിയുണ്ടായിട്ടും മിശ്രയ്ക്ക് കാലാവധി നീട്ടി നല്‍കിയത് നിയമവിരുദ്ധമാണെന്ന് കോടതി കണ്ടെത്തിയിരുന്നു.15 ദിവസത്തിനകം പുതിയ ഡയറക്ടറെ നിയമിക്കാനും കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ജസ്റ്റിസുമാരായ ബിആര്‍ ഗവായ്, വിക്രം നാഥ്, സഞ്ജയ് കരോള്‍ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത് 

Eng­lish Summary:
The Shiv Sena leader said that the Supreme Court ver­dict is a slap in the face of those who abuse cen­tral agencies

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.