ഇന്ത്യൻ മഹാ സമുദ്രത്തിലെ സെൻ്റിനൽ ദ്വീപിൽ ശീതള പാനീയത്തിന്റെ കാൻ എറിഞ്ഞ അമേരിക്കൻ യൂട്യൂബര്‍ പൊലീസ് കസ്റ്റഡിയിൽ. മിഖൈലോ വിക്ടോറോവിച്ച് പോളിയാക്കോവ്(24) ആണ് അറസ്റ്റിലായത്. ആൻഡമാൻ നിക്കോബാറിലെ പുറമേ നിന്നുള്ളവർക്ക് പ്രവേശിക്കുന്നതിന് കർശന നിയന്ത്രണമുള്ള
ഗോത്ര ദ്വീപാണ് നോർത്ത് സെന്റിനൽ. ദ്വീപ് നിവാസികളെ ആകർഷിക്കുന്നതിനായാണ് യുവാവ് പാനീയത്തിൻറെ കാൻ വലിച്ചെറിഞ്ഞത്.
അധികൃർ നൽകുന്ന വിവരമനുസരിച്ച് ഒരു മണിക്കൂറോളം ദ്വീപിൽ ചെലവഴിച്ച പോളിയാക്കോവ് ദ്വീപ് നിവാസികൾക്ക് ശീതളപാനീയവും തേങ്ങയും എറിഞ്ഞു നൽകുകയും ഗോത്രവർഗകാരുടെ ദൃശ്യങ്ങൾ കാമറയിൽ പകർത്തുകയും ദ്വീപിൽ നിന്ന് മണ്ണ് ശേഖരിച്ച് മടങ്ങുകയുമായിരുന്നു. സെന്റിനൽ ദ്വീപ് ജനതയുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന പ്രവൃത്തിയാണ് യുവാവിൻറെ ഭാഗത്ത് നിന്നുണ്ടായതെന്ന് പൊലീസ് പറഞ്ഞു. 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട പോളിയാക്കോവിനെ ഏപ്രിൽ 17 ന് കോടതിയിൽ ഹാജരാക്കും. അഞ്ചു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് യുവാവിനുമേൽ ചുമത്തിയിട്ടുള്ളത്. യു.എസ് എംബസിയെ വിവരമറിയിച്ചതായി അധികൃതർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.