വയനാട് ദുരന്തത്തിൽ കഷ്ടത അനുഭവിക്കുന്നവർക്ക് ആറ് വയസ്സുകാരിയുടെ കരുതൽ. കാരൂർ ന്യൂ എൽ പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥി ബി അനുഗ്രഹയാണ് രണ്ടു വർഷമായി കുടുക്കയിൽ സ്വരുക്കൂട്ടിയ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി മാതൃകയായത്. സൈക്കിൾ വാങ്ങാനായാണ് അനുഗ്രഹ കുടുക്കയിൽ പണം നിക്ഷേപിച്ചിരുന്നത്. ഈ സമ്പാദ്യമാണ് ദുരിതമനുഭവിക്കുന്നവർക്ക് നൽകാനായി കളക്ടറേറ്റിലെത്തി ജില്ല കളക്ടർ അലക്സ് വർഗീസിന് കൈമാറിയത്. മത്സ്യതൊഴിലാളിയായ അച്ഛൻ പുറക്കാട് വാലുപറമ്പിൽ ബിബീഷിനും പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ എസ് സുദർശനനും ഒപ്പമാണ് അനുഗ്രഹ കളക്ട്രേറ്റിൽ എത്തിയത്. ചിപ്പിയാണ് അമ്മ.
English Summary: The six-year-old gave the savings to the relief fund
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.