
മേവടയിൽ കൈതച്ചക്ക തോട്ടത്തിൽ നിന്ന് കണ്ടെത്തിയ അസ്ഥികൂടം മീനച്ചിൽ നിന്നും കാണാതായ മാത്യു തോമസിന്റെതെന്ന് സ്ഥിരീകരിച്ചു. ഡിഎൻഎ
പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഫെബ്രുവരി 3 ന് മേവട‑മൂലേത്തുണ്ടി റോഡിന് സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ
കൈതത്തോട്ടത്തിൽ നിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്. പുല്ലരിയാനായി എത്തിയ ബന്ധുവാണ് അസ്ഥികൂടം കണ്ടത്.
ഡിസംബർ 21നാണ് മാത്യു തോമസിനെ കാണാതാവുന്നത്. അസ്ഥികൂടത്തിനൊപ്പം, കാണാതായ മാത്യുവിന്റെ വസ്ത്രാവശിഷ്ടങ്ങളും ഉണ്ടായിരുന്നു. മാത്യു
ധരിച്ചിരുന്ന വസ്ത്രങ്ങളാണിതെന്ന് മക്കൾ തിരിച്ചറിഞ്ഞു. നാല് ഏക്കറിലേറെ വരുന്ന കൈതത്തോട്ടത്തിൽ റോഡിൽ നിന്ന് 100 മീറ്റർ ഉള്ളിലാണ് അസ്ഥികൂടം
കിടന്നിരുന്നത്. ഇവിടെ പണിക്കെത്തിയ അതിഥിത്തൊഴിലാളികള്‍ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെങ്കിലും ആരെയും അറിയിച്ചില്ല. അസ്ഥികൂടം എങ്ങനെ
തോട്ടത്തിലെത്തി എന്ന് വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. മാത്യു തോമസിന്റെ സംസ്കാരം ശനിയാഴ്ച നടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.