16 December 2025, Tuesday

ചന്ദ്രശേഖര്‍റാവുവിനും, അനന്തിരവനും എതിരെ കേസ് നല്‍കിയ സാമൂഹ്യപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

Janayugom Webdesk
ഹൈദരാബാദ്
February 21, 2025 11:42 am

തെലങ്കാന മുന്‍ മുഖ്യമന്ത്രിയും, ടിആര്‍എസ് നേതാവുമായ കെ ചന്ദ്രശേഖര്‍ റാവുവിനും, അദ്ദേഹത്തിന്റെ അനിന്തിരവും മുന്‍ തെലങ്കാന മന്ത്രിയുമായ ഹരീഷ് റാവുവിനും എതിരെ കേസ് നല്‍കിയ സാമൂഹിക പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. നാഗവെല്ലി രാജലിംഗ മൂര്‍ത്തി ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് സംഭവം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന മൂര്‍ത്തിയെ ഒരു സംഘം കുത്തികൊലപ്പെടുത്തുകയായിരുന്നു.

പ്രതികളില്‍ രണ്ടുപേരെ തിരിച്ചറിഞ്ഞതായി ഭൂപാലപള്ളി പൊലീസ് സൂപ്രണ്ട് കിരണ്‍ ഖരെ പറഞു. സ്വത്ത് തർക്കമാണ് കൊലപാതകത്തിലേക്ക് എത്തിച്ചത് എന്നാണ് പ്രാഥമിക നി​ഗമനം. എന്നാൽ വിശദമായ അന്വേഷണം നടക്കുന്നുണ്ട്. കൊലപാതകം രാഷ്ട്രീയപ്രേരിതമാണെന്നാണ് കൊല്ലപ്പെട്ടയാളുടെ കുടുംബം ആരോപിക്കുന്നത്. കൊലപാതക ലക്ഷ്യത്തെ കുറിച്ച് കുടുംബാം​ഗങ്ങൾ സംശയം ഉന്നയിച്ചിട്ടുണ്ട്’, എസ്.പി. വ്യക്തമാക്കി. അഞ്ചുപേർക്കെതിരേയാണ് പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്. 

Kerala State - Students Savings Scheme

TOP NEWS

December 16, 2025
December 16, 2025
December 16, 2025
December 16, 2025
December 16, 2025
December 16, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.