പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്‍റെ പേരില്‍ തമഴ് നാട്ടിലെ വില്ലുപുരം ജില്ലയില്‍ നിന്നുള്ള എസ് മുരളീയെ പുറത്താക്കി എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി.
ബിജെപി തമിഴ്നാട് ഘടകം സംസ്ഥാന പ്രസിഡന്‍റിന്‍റെ ജന്മദിനത്തില്‍ സമൂഹവിവാഹം സംഘടിപ്പിച്ചതിനാണ് എഐഎഡിഎംകെ ഭാരവാഹിയെ പുറത്താക്കിയത്. വിഴുപ്പുറം ജില്ലാ സെക്രട്ടറിയാണ് മുരളി.കെ അണ്ണാമലൈയുടെ മുപ്പത്തിഒമ്പാതാം ജന്മദിനത്തോടനുബന്ധിച്ചായിരുന്നു 39 യുവതി-യുവാക്കളുടെ വിവാഹം സംഘടിപ്പിച്ചത്.
അണ്ണാമലൈയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ബിജെപിക്കാരനായ മകന്‍ ആണ് ചടങ്ങ് സംഘടിപ്പിച്ചതെന്ന് മുരളി വിശദീകരിച്ചെങ്കിലും എടപ്പാടി വഴങ്ങിയില്ല. ജയലളിത അഴിമതിക്കാരിയെന്ന് അണ്ണാമലൈ ആക്ഷേപിച്ചതിന് പിന്നാലെ ഇരു പാര്‍ട്ടികളും തമ്മിലുള്ള ബന്ധം വഷളായിരുന്നു.
English Summary:
The society organized a wedding for the BJP Tamil Nadu unit president on his birthday; AIADMK office bearer sacked
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.