28 February 2026, Saturday

Related news

February 28, 2026
February 28, 2026
February 28, 2026
February 27, 2026
February 26, 2026
February 25, 2026
February 25, 2026
February 25, 2026
February 25, 2026
February 24, 2026

ആമച്ചലിൽ സൈനികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Janayugom Webdesk
February 28, 2026 11:08 am

സൈനികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആമച്ചൽ ചന്ദ്രമംഗലം സ്വദേശി ഗിരീഷ് (37) നെയാണ് വീട്ടിലെ ഹാളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫോണിൽ വിളിച്ചപ്പോൾ പ്രതികരണമില്ലാത്തതിനെ തുടർന്ന് പരിശോധിച്ചപ്പോ‍ഴാണ് മൃതദേഹം കണ്ടെത്തിയത്. രാജസ്ഥാനിൽ സൈനികനായി സേവനമനുഷ്ഠിക്കുന്ന ഗിരീഷ്, കഴിഞ്ഞ രണ്ടുമാസമായി അവധിയിലായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ മരണകാരണം വ്യക്തമാകൂ.

ഇയാൾ സ്ഥിരമായി മദ്യപിക്കാറുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഡീ അഡിക്ഷൻ സെന്ററിൽ ചികിത്സയും തേടിയിരുന്നു. മരണസമയത്ത് മറ്റാരും വീട്ടിലുണ്ടായിരുന്നില്ലെന്നാണ് നിഗമനം. കാട്ടാക്കട പൊലീസാണ് സംഭവം അന്വേഷിക്കുന്നത്. രണ്ട് മാസം മുൻപാണ് ഗിരീഷ് അവധിക്ക് നാട്ടിലെത്തുന്നത്. പിന്നീട് ഇയാള്‍ ലീവ് കഴിഞ്ഞ് ജോലിക്ക് തിരിച്ചുപോകാൻ തയ്യാറായിരുന്നില്ല. കുടുംബവുമായി ഇയാൾ പിണങ്ങി കഴിയവേയാണ് അപ്രതീക്ഷിത വിയോഗം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.