12 February 2026, Thursday

Related news

February 11, 2026
February 11, 2026
February 10, 2026
February 9, 2026
February 8, 2026
February 8, 2026
February 7, 2026
February 7, 2026
February 7, 2026
February 7, 2026

പടിക്കല്‍ കലമുടച്ചു; ഹോങ്കോങ്ങിനെതിരെ ഇന്ത്യക്ക് തോല്‍വി

Janayugom Webdesk
കലൂണ്‍
June 10, 2025 9:42 pm

എഎഫ്‌സി ഏഷ്യന്‍ കപ്പ് യോഗ്യതാ പോരാട്ടത്തില്‍ ആദ്യ ജയം തേടിയിറങ്ങിയ ഇന്ത്യക്ക് അവസാന നിമിഷം തോല്‍വി. ഹോങ്കോങ് ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യയെ തോല്പിച്ചത്. മത്സരത്തിന്റെ അവസാന നിമിഷം ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയാണ് ഹോങ്കോങ് വിജയഗോള്‍ നേടിയത്. സ്റ്റെഫന്‍ പെരേരയാണ് സ്കോറര്‍. രണ്ട് മത്സരത്തില്‍ ഒരു ജയവുമായി ഹോങ്കോങ് തലപ്പത്തെത്തി. ഒരു പോയിന്റുള്ള ഇന്ത്യ അവസാന സ്ഥാനത്തായി. ഒക്ടോബര്‍ ഒമ്പതിന് സിംഗപ്പൂരിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. അടുത്തിടെ തായ്‌ലന്‍ഡിനെതിരെ നടന്ന സൗഹൃദ മത്സരത്തില്‍ ഇന്ത്യ3–0ന് പരാജയപ്പെട്ടിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.