14 December 2025, Sunday

Related news

December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 12, 2025
December 12, 2025
December 11, 2025
December 9, 2025
December 7, 2025
December 6, 2025

ഫണ്ടിനെചൊല്ലി സംസ്ഥാന കോണ്‍ഗ്രസില്‍ അടി തുടങ്ങി; സ്ഥാനാര്‍ത്ഥികള്‍ക്ക് കെപിസിസി ഒരു രൂപ പോലും നല്‍കിയില്ലെന്ന് പരാതി

Janayugom Webdesk
തിരുവനന്തപുരം
May 1, 2024 1:45 pm

ലോക്സഭാ തെരഞ്ഞെടുപ്പ് പുറത്തുവരുന്നതിനു മുമ്പുതന്നെ സംസ്ഥാന കോണ്‍ഗ്രസില്‍ ഫണ്ടിനെ ചോല്ലി അടി തുടങ്ങി. മത്സരിച്ച കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികള്‍ക്കൊന്നും കെപിസിസി പണം നല്‍കിയില്ലെന്നാണ് പരാതി. കൊല്ലം, കോട്ടയം, മലപ്പുറം, പൊന്നാനി ഉള്‍പ്പെടെ നാല് സീറ്റുകളാണ് ഘടകക്ഷികള്‍ക്ക് നല്‍കിയത്.

ബാക്കി 16 സീറ്റുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്.മുന്‍ കാലങ്ങളില്‍ സ്‌ഥാനാര്‍ഥികള്‍ക്ക്‌ കെപിസിസി തെരഞ്ഞെടുപ്പ്‌ ഫണ്ട്‌ നല്‍കുമായിരുന്നു. എന്നാല്‍ ഇത്തവണ ഒരു രൂപ പോലും നല്‍കിയില്ലെന്നാണ്‌ ആക്ഷേപം. ശനിയാഴ്ച ചേരുന്ന തെരഞ്ഞെടുപ്പ്‌ അവലോകന യോഗത്തില്‍ തെരഞ്ഞെടുപ്പ്‌ ഫണ്ട്‌ വിഷയം ഉന്നയിക്കാനാണ്‌ സ്‌ഥാനാര്‍ത്ഥികളുടെയും ഒരു വിഭാഗം കെപിസിസി ഭാരവാഹികളുടെയും തീരുമാനം. തെരഞ്ഞെടുപ്പിനുളള ഫണ്ട്‌ സമാഹരണം കൂടി ലക്ഷ്യമിട്ടാണു കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്റെയും പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശന്റെയും നേതൃത്വത്തില്‍ സമരാഗ്നി‘യെന്ന പേരില്‍ കാസര്‍ഗോഡ്‌ മുതല്‍ തിരുവനന്തപുരം വരെ ജാഥ നടത്തിയത്‌. ഓരോ മണ്ഡലം കമ്മറ്റിയും ഒരു ലക്ഷം രൂപ വീതം സമാഹരിക്കാനായിരുന്നു നിര്‍ദേശം.

ഇതില്‍ അമ്പതിനായിരംകെപിസിസിയ്ക്കും 25,000 രൂപ ജില്ലാ കോണ്‍ഗ്രസ്‌ കമ്മറ്റിക്കും 15,000 രൂപ ബ്ലോക്ക്‌ കമ്മറ്റിയും 10,000 രൂപ മണ്ഡലം കമ്മറ്റിയും എടുക്കാനാണ്‌ നിര്‍ദേശം നല്‍കിയിരുന്നത്‌. ഇതനുസരിച്ച്‌ കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിക്ക് ‌ അഞ്ചു കോടിയോളം രൂപ ലഭിച്ചിരുന്നു.കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണു ഫണ്ട്‌ പിരിവ്‌ നടന്നത്‌. രണ്ടു കോടി രൂപയോളം ഫണ്ട്‌ പിരിവിനുള്ള കൂപ്പണ്‍ അടിക്കാനും ഒന്നര കോടി രൂപ സമരാഗ്നിയുടെ നടത്തിപ്പുകാരായ ഇവന്റ്‌ മാനേജ്‌മെന്റ്‌ ഗ്രൂപ്പിനും നല്‍കിയെന്നുമാണ്‌ സുധാകരന്‍ പറയുന്നതെന്നാണ് സഹഭാരവാഹികള്‍ പറയുന്നു.

ബാക്കി തുകയെപ്പറ്റി കെപിസിസി .നേതൃത്വം പറയുന്നില്ല. ഇതിനിടെ നാലാം തീയതി ചേരുന്ന കെപിസിസി നേതൃയോഗത്തില്‍ കെപിസിസി പ്രസിഡന്റായി തന്നെ വീണ്ടും നിയമിക്കണമെന്ന്‌ കെ.സുധാകരന്‍ എഐസിസിനേതൃത്വത്തോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. കെ സുധാകരന്‍ കണ്ണൂരില്‍ മത്സരിച്ചതിനാല്‍ എം.എം. ഹസനെ ആക്‌ടിങ്‌ പ്രസിഡന്റായി എഐസിസി തെരഞ്ഞെടുത്തിരുന്നു. നാലാം തീയതിയിലെ യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത്‌ ഹസനാണ്‌.

കെപിസിസിയിലെ ഫണ്ട്‌ വിഷയം വിവാദമായ സാഹചര്യത്തില്‍ ഈ വിഷയം പരിഹരിക്കാതെ കെ. സുധാകരന്‌ ചുമതല കൈമാറാന്‍ തയാറാകരുതെന്നാണ്‌ കെപിസിസി ഭാരവാഹികളില്‍ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്‌. സംഘടനാ ചുമതലയുളള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്‌. സുധാകരനു ചുമതല കൈമാറുന്ന കാര്യത്തില്‍ അന്നുതന്നെ തീരുമാനമുണ്ടാകുമെന്നാണു സൂചന. 

Eng­lish Summaary:
The state con­gress began to fight over the fund; Com­plaint that KPCC did not pay even a sin­gle rupee to the candidates

You may also like this video:

Kerala State - Students Savings Scheme

TOP NEWS

December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.