രണ്ടു റെയില്‍വേ സ്റ്റേഷനുകളുടെ പേരുമാറ്റാന്‍ അനുമതി നല്‍കി സംസ്ഥാന സര്‍ക്കാര്‍. നേമം, കൊച്ചുവേളി റെയില്‍വേസ്റ്റേഷനുകളുടെ പേരുകളാണ് മാറ്റാനാണ് സംസ്ഥാന സര്‍ക്കാര്‍ സമ്മതം നല്‍കിയത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ്.
തുടര്‍ നടപടികളുടെ ഭാഗമായി ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ആഭ്യന്തരമന്ത്രാലയത്തിന് കത്ത് നല്‍കി. നേമം റെയില്‍വേ സ്‌റ്റേഷനെ തിരുവനന്തപുരം സൗത്ത് എന്നാക്കാനും കൊച്ചുവേളി സ്റ്റേഷന്റെ പേര് തിരുവനന്തപുരം നോര്‍ത്ത് എന്നാക്കാനുമാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ഇക്കാര്യത്തില്‍ നേരത്തെ തന്നെ ആലോചനകള്‍ നടന്നിരുന്നു.
റെയില്‍വേ ബോര്‍ഡ് അടക്കം പേര് മാറ്റുന്നതിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. തുടര്‍ന്ന് പേരുമാറ്റത്തിന് സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി അനുമതി നല്‍കി കൊണ്ടാണ് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ആഭ്യന്തരമന്ത്രാലയത്തിന് കത്ത് നല്‍കിയത്. ഇനി ഇക്കാര്യത്തില്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ അന്തിമ അനുമതി ലഭിക്കുന്നതോടെ പേരുമാറ്റം യാഥാര്‍ഥ്യമാകും.
English Summary:
The state government has given permission to change the names of two railway stations
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.