3 February 2026, Tuesday

അതിവേഗ റെയിലിനുള്ള വിജ്ഞാപനം പുറത്തിറക്കി സംസ്ഥാന സർക്കാർ

Janayugom Webdesk
തിരുവനന്തപുരം
February 3, 2026 6:02 pm

അതിവേഗ റെയിലിനുള്ള വിജ്ഞാപനം പുറത്തിറക്കി സംസ്ഥാന സർക്കാർ. ആർആർടിഎസ് പ്രായോഗികവും സാമൂഹികമായി അംഗീകരിക്കപ്പെട്ടതും ആണെന്ന് വിജ്ഞാപനത്തിൽ പറയുന്നു. 20% കേന്ദ്ര‑സംസ്ഥാന സഹായവും, 60% അന്താരാഷ്ട്ര ധനസ്ഥാപനങ്ങളിൽ നിന്നുള്ള വായ്പയും ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കാൻ ഉദേശിക്കുന്നത്.

ആർആർടിഎസ് മാതൃകയിൽ അതിവേഗ റെയിൽ നടപ്പാക്കാമെന്ന് കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചിരുന്നു. ഇത് അനുസരിച്ചുള്ള വിജ്ഞാപനമാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. 2033ൽ തിരുവനന്തപുരം മുതൽ തൃശൂർ വരെ ആദ്യ ഘട്ടവും അതിന് ശേഷം നാല് ഘട്ടങ്ങളിലായി തിരുവനന്തപുരം മുതൽ കാസർകോട് വരെ ആർആർടിഎസ് നടപ്പിലാക്കും.

നാല് ഘട്ടങ്ങളിലായി രണ്ട് ലക്ഷം കോടി രൂപയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്. നേരത്തെ പ്രഖ്യാപിച്ച കെ റെയിൽ പ്രതിഷേധത്തെ തുടർന്ന് ഒഴിവാക്കി ആർആർടിഎസ് മാതൃകയിലേക്ക് പോവുകയാണെന്നും വിജ്ഞാപനത്തിൽ പറയുന്നു. 

Kerala State - Students Savings Scheme

TOP NEWS

February 3, 2026
February 3, 2026
February 3, 2026
February 3, 2026
February 3, 2026
February 3, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar