26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 26, 2024
December 26, 2024
December 26, 2024
December 25, 2024
December 25, 2024
December 25, 2024
December 24, 2024
December 24, 2024
December 22, 2024
December 22, 2024

സംസ്ഥാന സ്കൂള്‍ കലോത്സവം ജനുവരിയിലേക്ക് മാറ്റി

Janayugom Webdesk
തിരുവനന്തപുരം
October 3, 2024 7:58 pm

ഡിസംബർ മൂന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്ത് നടത്താനിരുന്ന 63ാം സംസ്ഥാന സ്കൂൾ കലോത്സവം 2025 ജനുവരി ആദ്യവാരം നടത്താനായി മാറ്റിയതായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും. ഡിസംബർ നാലിന് നാഷണൽ അച്ചീവ്മെന്റ് സർവേ (നാസ്) പരീക്ഷ നടക്കുന്നതിനാലാണ് ഇതെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

പരീക്ഷ നടക്കുന്ന കാര്യം കേന്ദ്ര സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് സർക്കുലർ വഴി അറിയിച്ചിട്ടുണ്ട്. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളും പരീക്ഷ എഴുതുന്നുണ്ട്. ഈ സാഹചര്യത്തിൽ അവർക്ക് കലോത്സവത്തിൽ പങ്കെടുക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകും. മാത്രമല്ല. ഡിസംബര്‍ 12 മുതൽ 20 വരെ ക്രിസ്മസ് പരീക്ഷ നടക്കുന്നതിനാലും 21 മുതൽ 29 വരെ സ്കൂളുകളില്‍ ക്രിസ്മസ് അവധി ആയതിനാലും കലോത്സവം മുൻനിശ്ചയ പ്രകാരം നടത്താനാകത്ത സ്ഥിതിയാണ്. 

കലോത്സവം മാറ്റിയ സാഹചര്യത്തിൽ സ്കൂൾ, ഉപജില്ലാ, ജില്ലാ കലോത്സവങ്ങളും പുനഃക്രമീകരിച്ചു. സ്കൂള്‍തല മത്സരങ്ങള്‍ 15നകം പൂർത്തിയാക്കും. സബ് ജില്ലാതല മത്സരങ്ങള്‍ നവംബർ 10നകവും ജില്ലാതല മത്സരങ്ങള്‍ ഡിസംബർ മൂന്നിനകവും പൂർത്തിയാക്കും. തദ്ദേശീയ നൃത്തരൂപങ്ങളായ മംഗലംകളി, പണിയനൃത്തം, മലപ്പുലയ ആട്ടം, ഇരുള നൃത്തം, പളിയനൃത്തം, എന്നീ അഞ്ചിനങ്ങൾ കൂടി കലോത്സവത്തിൽ ഉൾപ്പെടുത്തി കലോത്സവ മാനുവൽ പരിഷ്കരിച്ചതായും മന്ത്രി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.