17 February 2026, Tuesday

Related news

January 29, 2026
December 29, 2025
October 6, 2025
September 9, 2025
July 29, 2025
July 21, 2025
July 19, 2025
July 17, 2025
July 17, 2025
June 2, 2025

തന്ത്രം സമനിലയില്‍; എട്ടാം ഗെയിമിലും ഗുകേഷിനും ലിറനും സമനില

Janayugom Webdesk
സിംഗപ്പൂര്‍
December 4, 2024 10:57 pm

ഏഴാം ഗെയിമിലെ­ന്ന പോലെ ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ എട്ടാം ഗെയിമിലും വിജയപ്രതീക്ഷ നല്‍കിയ ശേഷം സമനില വഴങ്ങി ഇന്ത്യയുടെ ഡി ഗുകേഷ്. ചൈനയുടെ ഡിങ് ലിറനെതിരെ ഒരു ഘട്ടത്തില്‍ മുന്‍തൂക്കം നേടിയ ശേഷമാണ് ഗുകേഷ് സമനിലയിലേക്കെത്തിയത്. 

വാശിയേറിയ പോരാട്ടത്തി­ല്‍ 51 നീക്കങ്ങള്‍ക്കൊടുവിലാണ് ഇരുവരും കൈ­കൊടുത്ത് പിരിഞ്ഞത്. ഇ­തോടെ പോയിന്റ് 4–4 എന്ന നിലയിലായി. എട്ട് ഗെയിമുകള്‍ കഴിഞ്ഞപ്പോള്‍ ഇ­രുവരും ഓരോ ഗെയിം വീതം വിജയിച്ചു. മറ്റു ആറ് ഗെയിമുകളും സമനിലയിലായി. ആ­കെ 14 ഗെയിമാണ് ചാമ്പ്യന്‍ഷിപ്പിലുള്ളത്. ആദ്യം 7.5 പോയിന്റ് നേടുന്നവര്‍ ജേതാവാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.