13 December 2025, Saturday

Related news

December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 12, 2025
December 12, 2025
December 12, 2025
December 12, 2025
December 12, 2025

തെരുവുനായ നിയന്ത്രണപദ്ധതി തടസങ്ങള്‍ നീങ്ങുന്നു

Janayugom Webdesk
തിരുവനന്തപുരം
February 2, 2024 11:06 pm

സംസ്ഥാനത്തെ തെരുവുനായ നിയന്ത്രണ പദ്ധതിയുമായി ബന്ധപ്പെട്ട തടസങ്ങൾ നീങ്ങുന്നു. അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയുടെ 2023ലെ പുതുക്കിയ ചട്ടങ്ങള്‍ പ്രകാരം എബിസി സെന്ററുകളിൽ നിയോഗിക്കപ്പെടുന്ന വെറ്ററിനറി സർജന് രണ്ടായിരത്തിലധികം നായ്ക്കളുടെ വന്ധ്യംകരണ ശസ്ത്രക്രിയ ചെയ്തുള്ള പ്രവൃത്തി പരിചയം വേണം എന്നുള്ള നിബന്ധനയിൽ ഇളവ് വരുത്തി കൊണ്ട് കേന്ദ്രസർക്കാർ ഉത്തരവു പുറപ്പെടുവിച്ചു. മന്ത്രി ജെ ചിഞ്ചുറാണിയുടെ ആവശ്യപ്രകാരമാണ് കേന്ദ്ര സര്‍ക്കാര്‍ നിബന്ധനയില്‍ ഇളവ് നല്‍കി ഉത്തരവിറക്കിയത്.

കേരളത്തിലെ ഭൂരിഭാഗം എബിസി സെന്ററുകളും സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്. ഈ നിബന്ധന മൂലം എബിസി പദ്ധതി നടത്തിപ്പിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവപ്പെട്ടത് കേരളത്തിലാണ്. 2000ത്തിലധികം എബിസി ശസ്ത്രക്രിയകൾ ചെയ്യുന്നതിനുള്ള പരിശീലന സൗകര്യം ലഭ്യമല്ലാത്തതും പരിശീലനം ലഭിച്ച ഡോക്ടർമാരുടെ അഭാവവും മൂലം എബിസി പദ്ധതി നടത്തിപ്പിന് വളരെയധികം പ്രയാസങ്ങള്‍ നേരിട്ടിരുന്നു.
വിഷയം ചൂണ്ടിക്കാട്ടി മൃഗസംരക്ഷണ ക്ഷീര വികസന മന്ത്രി ജെ ചിഞ്ചുറാണി കേന്ദ്ര മൃഗസംരക്ഷണ ക്ഷീര വികസന മന്ത്രിക്കും അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ ചെയർമാനും കത്ത് നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിന് മാത്രമായി ഇളവ് അനുവദിച്ചത്. ഇതോടെ എബിസി സെന്ററുകളുടെ നടത്തിപ്പിൽ ഉണ്ടായിരുന്ന ഒരു പ്രധാന വിഘാതമാണ് നീങ്ങിയത്. ഈ ഉത്തരവ് പ്രകാരം തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴിലുള്ളതും മൃഗസംരക്ഷണ വകുപ്പിന്റെ സാങ്കേതിക സഹായം ഉള്ളതുമായ എബിസി സെന്ററുകൾക്കാണ് ഇളവ് അനുവദിച്ചിട്ടുള്ളത്. 

Eng­lish Summary:The street­car con­trol scheme is mov­ing away from obstacles
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.