21 June 2024, Friday

Related news

June 19, 2024
June 19, 2024
June 19, 2024
June 18, 2024
June 16, 2024
June 12, 2024
June 12, 2024
June 11, 2024
June 11, 2024
June 11, 2024

കേരളം ഇന്ന് കാണുന്ന നേട്ടങ്ങൾക്ക് പിന്നിൽ പൊതുജനാരോഗ്യ മേഖലയുടെ കരുത്ത് സുപ്രധാനം: മന്ത്രി ജി ആർ അനിൽ

പ്രഭാത് ബുക്ക് ഹൗസിന്റെ ജീവനം പുസ്തക പ്രകാശനം നടന്നു
Janayugom Webdesk
തിരുവനന്തപുരം
June 8, 2024 4:41 pm

കേരളത്തിലെ പൊതുജനാരോഗ്യ മേഖലയുടെ കരുത്ത് ആർക്കും അവഗണിക്കാനവില്ലെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി ആർ അനിൽ അഭിപ്രായപ്പെട്ടു. കേരളത്തിൽ വർധിച്ചു വരുന്ന ജീവിത ശൈലീ രോഗങ്ങൾ ഉൾപ്പെടെ പൊതുജനാരോഗ്യ മേഖലയും , ദന്താരോഗ്യ മേഖലയും ശക്തിപ്പെടുത്താനുള്ള നടപടി സർക്കാർ സ്വീകരിക്കും ”പ്രഭാത് ബുക്ക് ഹൗസ് പ്രസിദ്ധീകരിച്ച അജയകുമാർ കരിവെള്ളൂരിന്റെ ജീവിതശൈലീ രോഗങ്ങളെ കുറിച്ച് അറിയാം ‑ജീവനം എന്ന പുസ്തകത്തിൻ്റെ പ്രകാശനവും, കേരള ഗവ ഡന്റല്‍ ഹൈജീനിസ്റ്റ് അസോസിയേഷൻ സംസ്ഥാന സെമിനാറും സംസ്ഥാന ഓറൽ ഹെൽത്ത് നോഡൽ ഓഫീസർ ഡോ. സൈമൺ മോറിസണുള്ള യാത്രയപ്പും തിരുവനന്തപുരത്ത് വെച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജോയിൻ്റ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ മുഖ്യ പ്രഭാഷണം നടത്തി. കെ ജി ഡി എച്ച് എ സംസ്ഥാന സെക്രട്ടറി അജയകുമാർ കരിവെള്ളൂർ പ്രസിഡന്റ് ആർ ജയകൃഷ്ണൻ, തിരുവനന്തപുരം ഗവ ഡന്റല്‍ കോളജ് ട്യൂട്ടർ സോഫിയ സലാം, ഡോ. സൈമൺ മോറിസൺ ഡോ ആരിഷ് ആർ , ഡോ രാഹുൽ പ്രഭാത് ജനറൽ മാനേജർ എസ് ഹനീഫാ റാവുത്തർ , കെ രാമചന്രൻ , സ്മിത എന്നിവർ സംസാരിച്ചു.

Eng­lish Summary:The strength of the pub­lic health sec­tor is impor­tant behind the achieve­ments Ker­ala is see­ing today: Min­is­ter GR Anil
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.