സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പുനരാരംഭിച്ചു. ഗതാഗതമന്ത്രി കെ ബി ഗണേശ് കുമാര്‍ നടത്തിയ ചര്‍ച്ചയിലാണ് സമരംഒത്തുതീര്‍പ്പായത്. എന്നാല്‍ ഡ്രൈവിംങ് ടെസ്റ്റ് കേന്ദ്രങ്ങളില്‍ വലിയ തിരക്ക് ഉണ്ടായില്ല.
രണ്ടുദിവസം കൊണ്ട് സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് എത്തുമെന്ന് എം വി ഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു.മെയ് രണ്ടു മുതലാണ് സംസ്ഥാനത്ത് സര്‍ക്കാര്‍ വരുത്തിയ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ പ്രതിഷേധിച്ച് ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ സമരം ആരംഭിച്ചത്. കഴിഞ്ഞദിവസം ഗതാഗത മന്ത്രി നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പായത്.
12 ദിവസത്തെ സമരത്തിനുശേഷം ഡ്രൈവിംഗ് ടെസ്റ്റുകള്‍ പുനരാരംഭിച്ചപ്പോള്‍ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ തൃപ്തരാണ്. സംസ്ഥാന വ്യാപകമായി എല്ലാ ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രങ്ങളിലും ടെസ്റ്റുകള്‍ സാധാരണ നിലയിലേക്ക് എത്തിത്തുടങ്ങി
English Smmary:
The strike was settled in discussions with Minister Ganesh Kumar; Driving tests have resumed in the state
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.