കൂത്തുപറമ്പില്‍ മദ്രസാ വിദ്യാർത്ഥിയെ ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളിച്ച കേസില്‍ മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍. മലപ്പുറം താനൂര്‍ സ്വദേശി ഉമൈര്‍ അഷ്റാഫിനെയാണ് കണ്ണവം പൊലീസ് അറസ്റ്റു ചെയ്‌തത്. കഴിഞ്ഞ സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം. വിഴിഞ്ഞം സ്വദേശിയായ അജ്മല്‍ ഖാന്‍ എന്ന വിദ്യാർത്ഥിയെ പഠനത്തില്‍ ശ്രദ്ധിക്കുന്നില്ല എന്നാരോപിച്ചാണ് അധ്യാപകന്‍ ഉപദ്രവിച്ചത്.
ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളിക്കുകയും വടികൊണ്ട് അടിക്കുകയും രഹസ്യഭാഗത്ത് പച്ചമുളക് അരച്ച് തേക്കുകയും ചെയ്‌തെന്നായിരുന്നു വിദ്യാർത്ഥിയുടെ പരാതി. സംഭവശേഷം ഒളിവില്‍ പോയ അധ്യാപകനെ താനൂരില്‍ വെച്ചാണ് കണ്ണവം പൊലീസ് പിടികൂടിയത്. കേരളത്തിലും കര്‍ണാടകത്തിലും തമിഴ്‌നാട്ടിലുമായി ഒളിവില്‍ കഴിയുകയായിരുന്ന പ്രതി കോയമ്പത്തൂരില്‍നിന്ന് നാട്ടില്‍ വരുന്നുണ്ടെന്ന് രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് മലപ്പുറത്ത് എത്തി ക്യാമ്പ് ചെയ്തിരുന്നു. പൊലീസിനെ കണ്ട ഉടനെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.