12 February 2026, Thursday

Related news

February 12, 2026
February 9, 2026
February 7, 2026
February 6, 2026
February 6, 2026
February 6, 2026
February 6, 2026
February 6, 2026
February 5, 2026
February 4, 2026

ബസില്‍ നിന്നിറങ്ങി വീട്ടിലേക്ക് റോഡ് മുറിച്ചുകടക്കവെ വിദ്യാര്‍ത്ഥിനി അതേ സ്കൂള്‍ ബസിടിച്ച് മ രിച്ചു

Janayugom Webdesk
മൈസൂരു
November 10, 2023 9:45 pm

സ്കൂള്‍ ബസില്‍ നിന്നിറങ്ങി വീട്ടിലേക്ക് വരികയായിരുന്ന വിദ്യാര്‍ത്ഥിനി അതേ ബസിടിച്ച് മരിച്ചു. ബംഗളൂരുവിലെ ഹുൻസൂരിലെ മഞ്ജുനാഥ ലേഔട്ടിൽ വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. സംഭവം സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

രണ്ട് പെൺകുട്ടികൾ സ്‌കൂൾ ബസിൽ നിന്ന് ഇറങ്ങുന്നതും അതിലൊരാൾ ബസിന് മുന്നിലൂടെ റോഡ് മുറിച്ചുകടക്കുന്നതും ഡ്രൈവർ ബസ് മുന്നോട്ട് എടുക്കുന്നതുമെല്ലാം സിസിടിവി ദൃശ്യങ്ങളിൽ കാണാം. പെൺകുട്ടിയെ ഉടൻ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്കൂൾ ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് സംഭവത്തിന് കാരണമെന്ന് ആരോപിച്ച് ഹുൻസൂർ പൊലീസ് കേസെടുത്തു.

Eng­lish Sum­ma­ry: The stu­dent was killed by the same school bus while cross­ing the road to get off the bus

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.