22 January 2026, Thursday

Related news

January 22, 2026
January 21, 2026
January 20, 2026
January 19, 2026
January 17, 2026
January 16, 2026
January 15, 2026
January 13, 2026
January 12, 2026
January 12, 2026

പന്തെടുക്കാൻ മതിൽചാടിയ വിദ്യാർത്ഥിയ്ക്ക് വൈദ്യുത പോസ്റ്റിൽനിന്നും ഷോക്കേറ്റ് ദാരുണാന്ത്യം

Janayugom Webdesk
കൊല്ലം
April 19, 2024 1:41 pm

കൊല്ലം കേരളപുരത്ത് ഇടവഴിയിൽവീണ പന്തെടുക്കാൻ മതിൽചാടിയ വിദ്യാർത്ഥി വൈദ്യുത പോസ്റ്റിൽനിന്നും ഷോക്കേറ്റ് മരിച്ചു.ചന്ദനത്തോപ്പ് നവകൈരളി നഗർ സൗത്ത് ഡെയ്ലില്‍ സാജൻ ലത്തീഫ് മുഹമ്മദിന്റെയും, ഹാംലത്തിന്റെയും മകൻ അർഫാൻ (15)ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ ആയിരുന്നു അപകടം. സ്കൂൾ മൈതാനത്ത് ഫുട്ബോൾ കളിക്കുന്നതിനിടെ ഇടവഴിയിലേക്ക് വീണ പന്തെടുക്കാനായി മതിലിനോട് ചേർന്നുനിന്ന വൈദ്യുത പോസ്റ്റിലൂടെ ഊർന്നിറങ്ങവേയാണ് അർഫാന് വൈദ്യുതാഘാതമേറ്റത്. തെരുവ് വിളക്ക് കത്തിക്കാൻ ക്രമീകരിച്ചിരുന്ന വയറിൽ നിന്നാണ് ഷോക്കേറ്റതെന്നാണ് പ്രാഥമികനിഗമനം. എസ്.എസ്.എൽ.സി. പരീക്ഷ എഴുതി ഫലംകാത്തിരിക്കുകയായിരുന്നു അർഫാൻ.

Eng­lish Sum­ma­ry: The stu­dent who jumped over the wall to fetch the ball was shocked by the elec­tric pole

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.