24 December 2024, Tuesday
KSFE Galaxy Chits Banner 2

ദക്ഷിണേന്ത്യയിലെ പ്രഥമ സോഷ്യൽ ഇന്നൊവേഷൻ ഉച്ചകോടിക്ക് തുടക്കമായി

Janayugom Webdesk
കൊച്ചി
July 26, 2024 4:31 pm

കേരളത്തിലെ സന്നദ്ധ സംഘടനകൾ സാമൂഹിക ഉത്തരവാദിത്ത ഫണ്ടുകളുടെ (സി.എസ്.ആർ) രാജ്യത്തെ നിയമങ്ങളെക്കുറിച്ചും നയങ്ങളെക്കുറിച്ചും സാക്ഷരരാകേണ്ടത് അത്യാവശ്യമാണെന്നും സമൂഹത്തിലെ പ്രശ്‍നങ്ങളെക്കുറിച്ച് മനസിലാക്കി കമ്പനികളുടെ സിഎസ്ആർ ഫണ്ടുകൾ നേടിയെടുക്കുന്നതിനും പ്രയോജനപ്രദമായി വിനിയോഗിക്കുന്നതിനും ഈ അറിവ് ഉപകരിക്കുമെന്ന് പ്രമുഖ സിഎസ്‌ആർ ഉപദേഷ്ടാവായ നിഖിൽ പന്ത് അഭിപ്രായപ്പെട്ടു. ദക്ഷിണേന്ത്യയിലെ പ്രഥമ സോഷ്യൽ ഇന്നൊവേഷൻ ഉച്ചകോടിയോടനുബന്ധിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാഷണൽ എൻ ജി ഓ കോൺഫെഡറേഷൻ്റെ ആഭിമുഖ്യത്തിൽ ഹൈഫിക്ക് കൺസെൽട്ടൻസിയുടെ (HiF­iC) നേതൃത്വത്തിലാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഉച്ചകോടിയിൽ സി എസ് ആർ ധനസമാഹരണം, സാമൂഹിക സ്റ്റാർട്ടപ്പുകൾ സമീപിക്കേണ്ട രീതികൾ തുടങ്ങി വിവിധ വിഷയങ്ങളിൽ വിദഗദ്ധർ ക്ലാസുകൾ നയിക്കും

സാക്ഷരതയിൽ ഒന്നാമത് നിൽക്കുന്ന സംസ്ഥാനമാണ് കേരളം. എന്നാൽ, സിഎസ്ആർ ഫണ്ടുകൾ നേടിയെടുക്കുന്നതിനും മറ്റും നമ്മുടെ സന്നദ്ധ സംഘടനകളുടെ അറിവില്ലായ്‍മ ഈ മേഖലയിലെ പുരോഗതിക്ക് തടസ്സമായി നിൽക്കുന്നു. രാജ്യത്തെ വിവിധ കമ്പനികളുടെ സാമൂഹിക ഉത്തരവാദിത്ത ഫണ്ടുകളെക്കുറിച്ചു മനസിലാക്കുന്നതിനും അത് നമ്മുടെ സമൂഹത്തിലെ അർഹരായ ഗുണഭോക്താക്കളിലെത്തിക്കുന്നതിനു വേണ്ടി പ്രയോജനപ്രദങ്ങളായ പദ്ധതികൾ വിഭാവനം ചെയ്യുന്നതിലും ഈ അറിവ് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരത്തിലെ സമൂഹത്തിലെ പല നല്ല മാറ്റങ്ങൾക്ക് ചാലക ശക്തിയാകാൻ നമ്മുടെ സന്നദ്ധ സംഘടനകൾക്ക് കഴിയുമെന്നും ഇതിൽ യുവാക്കളുടെ പ്രേരണയും പങ്കാളിത്തവും സുപ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.

രണ്ട് ദിവസം നീണ്ടു നിൽക്കുന്ന പ്രഥമ സോഷ്യൽ ഇന്നൊവേഷൻ ഉച്ചകോടിയുടെ ഉത്‌ഘാടനം എറണാകുളം എം എൽ എ ടി ജെ വിനോദ് ലെ മെറിഡിയനിൽ വെച്ച് നിർവഹിച്ചു. നാഷണൽ എൻജിഒ കോൺഫെഡറേഷൻ കോഓഡിനേറ്റർ അനന്തു കൃഷ്ണൻ„ എച്ച് പി സോണൽ ഹെഡ് സിനീഷ് ശ്രീധർ, പ്രൊഫസർ ശിവൻ അമ്പാട്ട് (എന്റർപ്രണർഷിപ്പ് ഇൻസ്റ്റിറ്റ്യൂട്ട്, അഹമ്മദാബാദ്), ഡയറക്ടർ ബോർഡ് മെമ്പർന്മാരായ ഡോ. ബീന സെബാസ്റ്റ്യൻ, പ്രസാദ് വാസുദേവ്, ബേബി കിഴക്കേഭാഗം, ഷീബ സുരേഷ് തുടങ്ങിയർ ചടങ്ങിൽ സംബന്ധിച്ചു.

സമൂഹത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നവീനമായ ആശയങ്ങൾ വിഭാവനം ചെയ്തു നടപ്പിലാക്കുന്നതിന് സന്നദ്ധ സംഘടനകളെ സംയോജിപ്പിച്ചു കൊണ്ട് അവർക്ക് വേണ്ടുന്ന ബോധവല്‌ക്കരണവും പരിശീലനവും നൽകുക എന്നതാണ് ഉച്ചകോടി ലക്ഷ്യമിടുന്നതെന്ന് നാഷണൽ എൻജിഒ കോൺഫെഡറേഷൻ കോഓഡിനേറ്റർ അനന്തു കൃഷ്ണൻ പറഞ്ഞു. സാമൂഹിക സംരംഭങ്ങളെ ശക്തിപ്പെടുത്തുന്നതിന് ഉതകുന്ന നൂതനമായ സമീപനങ്ങൾ, സാമൂഹിക സ്റ്റാർട്ടപ്പുകളെ ശാക്തീകരിക്കേണ്ട വിധം, സുസ്ഥിര സ്വാധീനത്തിനായുള്ള കോർപ്പറേറ്റ്- എൻ ജി ഓ സഹകരണം, നോൺ‑പ്രോഫിറ്റ് സംഘടനകൾക്ക് ധനസമാഹരണത്തിനു വേണ്ടതായ പുതിയ ട്രെൻഡുകൾ തുടങ്ങിയ വിഷയങ്ങളിൽ വിവിധ സെഷനുകൾ ഉച്ചകോടിയുടെ ആദ്യ ദിവസം നടന്നു. കോളേജ് വിദ്യാർത്ഥികൾക്കായി സംരംഭകത്വത്തിന് വേണ്ടുന്ന മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്ന പ്രത്യേക സെഷനും സംഘടിപ്പിച്ചു. ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുമായി 2000 ത്തോളം സന്നദ്ധപ്രവർത്തകരും സംഘടനകളും രണ്ടു ദിവസത്തെ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.

ചിത്രം: ദക്ഷിണേന്ത്യയിലെ പ്രഥമ സോഷ്യൽ ഇന്നൊവേഷൻ ഉച്ചകോടി ടി ജെ വിനോദ് എം ൽ എ ഉത്‌ഘാടനം ചെയ്യുന്നു. നാഷണൽ എൻജിഒ കോൺഫെഡറേഷൻ കോഓഡിനേറ്റർ അനന്തു കൃഷ്ണൻ„ എച്ച് പി സോണൽ ഹെഡ് സിനീഷ് ശ്രീധർ, പ്രൊഫസർ ശിവൻ അമ്പാട്ട് (എന്റർപ്രണർഷിപ്പ് ഇൻസ്റ്റിറ്റ്യൂട്ട്, അഹമ്മദാബാദ്), ഡയറക്ടർ ബോർഡ് മെമ്പർന്മാരായ ഡോ. ബീന സെബാസ്റ്റ്യൻ, പ്രസാദ് വാസുദേവ്, ബേബി കിഴക്കേഭാഗം, ഷീബ സുരേഷ് തുടങ്ങിയവർ സമീപം. 

Eng­lish sum­ma­ry ; The sum­mit was inau­gu­rat­ed by TJ Vin­od MLA as the first social inno­va­tion sum­mit in South India 

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.