മദ്യനയ അഴിമതി, കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ സമർപ്പിച്ച ജാമ്യാപേക്ഷ തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കും. കഴിഞ്ഞ 16 മാസമായി കസ്റ്റഡിയിലാണെന്നും വിചാരണയില്‍ പുരോഗതിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സിസോദിയ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.ജസ്റ്റിസുമാരായ ബി ആർ ഗവായ്, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജി ഓഗസ്റ്റ് അഞ്ചിലേയ്ക്ക് മാറ്റിയത്.
കഴിഞ്ഞവര്‍ഷം ഡൽഹി മദ്യനയത്തിൽ സിസോദിയക്കെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തു. അദ്ദേഹത്തെ കേസിലെ പ്രതികളിലൊരാളായി ഉൾപ്പെടുത്തി കൊണ്ട് 2023 ഫെബ്രുവരി 26 നാണ് സിബഐ അറസ്റ്റ് ചെയ്തത്. ഇഡി, സിബിഐ കേസുകളിൽ വിചാരണക്കോടതിയും ഡൽഹി ഹൈക്കോടതിയും സുപ്രീം കോടതിയും സിസോദിയക്ക് നേരത്തെ ജാമ്യം നിഷേധിച്ചിരുന്നു. സിസോദിയയുടെ പുനഃപരിശോധനാ ഹർജിയും തിരുത്തൽ ഹർജിയും സുപ്രീം കോടതി തള്ളിയിരുന്നു.
English Summary: The Supreme Court adjourned the hearing of Sisodia’s bail plea in the liquor policy case
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.