
മുസ്‌ലിം പള്ളി നിർമ്മിക്കാൻ അനുമതി നിഷേധിച്ചത് ശരിവെച്ച കേരള ഹൈക്കോടതി ഉത്തരവിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. നൂറ് മുസ്‌ലിം പള്ളികൾ ഉണ്ടെന്ന് പറഞ്ഞ് പുതിയതിന് അനുമതി നിഷേധിക്കുന്നത് എങ്ങനെയെന്ന് സുപ്രീം കോടതി ചോദിച്ചു. നിലമ്പൂരിൽ വാണിജ്യ കെട്ടിടം പള്ളിയാക്കി മാറ്റാൻ നൂറുൽ ഇസ്‌ലാം സാംസ്കാരിക സംഘം നൽകിയ ഹർജിയിലായിരുന്നു സുപ്രീംകോടതിയുടെ പരാമർശം. കേസിലെ എതിർ കക്ഷികൾക്ക് സുപ്രീംകോടതി നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്. ജസ്റ്റിസ് ജെ ബി പർഡിവാല അധ്യക്ഷനായ ബെഞ്ചാണ് വിമര്‍ശിച്ചത്.
നേരത്തെ നിലമ്പൂരിൽ ഒരു വാണിജ്യ കെട്ടിടം പള്ളിയാക്കി മാറ്റാനായി നൂറുൽ ഇസ്‌ലാം എന്ന സാംസ്‌കാരിക സംഘടന ജില്ലാ കളക്ടർക്ക് അപേക്ഷ നൽകിയിരുന്നു. എന്നാൽ ഇതിന് കളക്ടർ അനുമതി നൽകിയില്ല. കെട്ടിടം ഇരിക്കുന്ന പ്രദേശത്തിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ 36 മുസ്‌ലിം പള്ളികളുണ്ട് എന്നതായിരുന്നു അനുമതി നിഷേധിക്കാനുണ്ടായ കാരണം. ഈ തീരുമാനത്തിനെതിരെ നൂറുൽ ഇസ്‌ലാം സാംസ്‌കാരിക സമിതി ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ ഹൈക്കോടതിയും കളക്ടറുടെ നിലപാടിനെ ശരിവെക്കുകയായിരുന്നു. ഇതോടെയാണ് നൂറുൽ ഇസ്‌ലാം സുപ്രീംകോടതിയെ സമീപിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.