25 December 2024, Wednesday
KSFE Galaxy Chits Banner 2

ഡികെ ശിവകുമാറിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസ് സുപ്രീംകോടതി തള്ളി

Janayugom Webdesk
ന്യൂഡൽഹി
March 5, 2024 8:01 pm

കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസ് സുപ്രീംകോടതി തള്ളി. ലോക്സഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, ഡി കെക്ക് ആശ്വാസം നൽകുന്ന വിധിയാണിത്. 2018ലെ കള്ളപ്പണം വെളുപ്പിക്കൾ കേസുമായി ബന്ധപ്പെട്ട് 2019 സെപ്റ്റംബറിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഡികെ ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. 

അറസ്റ്റ് ചെയ്ത് അടുത്ത മാസം തന്നെ ഡൽഹി കോടതി അദ്ദേഹത്തിന് ജാമ്യവും അനുവദിച്ചു. ബിജെപിയുടെ രാഷ്ട്രീയ പക​പോക്കലിന്റെ ഇരയാണ് താനെന്നായിരുന്നു കേസിനെ കുറിച്ച് ഡി.കെയുടെ വിശദീകരണം. കേസ് തള്ളണമെന്നാവശ്യപ്പെട്ട് 2019ലാണ് കർണാടക ഹൈകോടതിയെ സമീപിച്ചത്. വിധി അനുകൂലമല്ലാത്തതിനാൽ സുപ്രീംകോടതിയെ സമീപിച്ചത്.

2017ൽ അദ്ദേഹത്തിന്റെ വീട്ടിലും അനുയായികളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലും ആദായ നികുതി വകുപ്പ് അധികൃതർ റെയ്ഡ് നടത്തിയിരുന്നു. ശിവകുമാറിന്റെ വീട്ടിൽ നിന്ന് 300 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടെടുത്തതായാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. പിന്നാലെയാണ് ഇഡി റെയ്ഡ്. എന്നാൽ പണം ബി.ജെ.പിയുമായി ബന്ധപ്പെട്ടുള്ളതാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

Eng­lish Summary:The Supreme Court dis­missed the mon­ey laun­der­ing case against DK Shivakumar
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.