തമിഴ്നാട് വനത്തിലുള്ള അരിക്കൊമ്പനെ ഇനിയും മയക്കുവെടി വയ്ക്കുന്നത്
തടയണമെന്ന് ആവശ്യപ്പെട്ട ഹര്‍ജിക്കാരന് പിഴിയിട്ട് സുപ്രിംകോടതി.വാക്കിങ് ഐ ഫൗണ്ടേഷന്‍ ഫോര്‍ ആനിമല്‍ അഡ്വക്കസി എന്ന സംഘടനയ്ത്താണ് 25000 രൂപ സുപ്രീംകോടതി പിഴയിട്ടത്.
എല്ലാ രണ്ടാഴ്ചകൂടുമ്പോഴും അരിക്കൊമ്പനുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ പൊതു താത്പര്യ ഹര്‍ജി എത്തുന്നു. പൊതുതാത്പര്യ ഹര്‍ജി എന്നുള്ള സംവിധാനത്തെ ദുരുപയോഗം ചെയ്യുകയാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാരന് 25,000രൂപ പിഴയിട്ടത്.
ഹര്‍ജിക്കാരന് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി പറഞ്ഞു. ചീഫ് ജസ്റ്റീസ് ഡിവൈചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.അരിക്കൊമ്പനെ കുറിച്ച് ഒന്നും പറയേണ്ടന്ന് ഹര്‍ജിക്കാരനോട് സുപ്രീം കോടതി പറഞ്ഞു. ആന കാട്ടില്‍ എവിടെയുണ്ടെന്ന് നിങ്ങള്‍ എന്തിന് അറിയണമെന്നും സുപ്രീം കോടതി ചോദിച്ചു. ആന ഒരു സ്ഥലത്ത് നില്‍ക്കുന്ന ജീവിയല്ല. അത് വനത്തിലൂടെ പലസ്ഥലത്ത് പോകുമെന്നും കോടതി നീരീക്ഷിച്ചു.
English Summary:
The Supreme Court fined the petitioner who requested to prevent further drug trafficking in Arikompan
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.