7 December 2025, Sunday

Related news

December 7, 2025
December 6, 2025
December 6, 2025
December 5, 2025
December 5, 2025
December 5, 2025
December 4, 2025
December 4, 2025
December 3, 2025
December 3, 2025

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പള്ളി വികാരിയുടെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി

Janayugom Webdesk
ന്യൂഡൽഹി
September 17, 2025 4:29 pm

ഇടവകാംഗമായ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പള്ളി വികാരിയുടെ ശിക്ഷ സുപ്രീം കോടതി മരവിപ്പിച്ചു. ഫാദര്‍ എഡ്വിൻ ഫിഗറസിന്റെ ശിക്ഷയാണ് മരവിപ്പിച്ചത്. ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ എന്നിവർ അടങ്ങിയ ബെഞ്ചാണ് ശിക്ഷ മരവിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഹൈക്കോടതി വിധിച്ച 20 വർഷം കഠിനതടവിൽ പകുതിയോളം പ്രതിയായ ഫാദര്‍ എഡ്വിൻ ഫിഗറസ് അനുഭവിച്ച സാഹചര്യത്തിലാണ് ഇളവ്. ശിക്ഷയ്ക്കെതിരായ അപ്പീലിൽ അന്തിമ തീർപ്പാവുന്നതുവരെ വൈദികനെ കോടതി ജാമ്യത്തിൽ വിട്ടു. 

തൃശൂർ ജില്ലയിലെ പള്ളിയിൽ സേവനമനുഷ്ഠിച്ചിരുന്ന സമയത്താണ് കേസിനാസ്പദമായ സംഭവം. 2014–2015 കാലയളവില്‍ ഫാ. എഡ്വിൻ ഫിഗറസ് എട്ടാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ തുടർച്ചയായി പീഡിപ്പിച്ചുവെന്നതാണ് കേസ്. ഇതിൽ എറണാകുളം പോക്സോ കോടതി ഫാ. എഡ്വിൻ ഫിഗറസിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നുവെങ്കിലും കേരള ഹൈക്കോടതി ഈ ശിക്ഷ 20 വർഷം കഠിന തടവായി കുറച്ചിരുന്നു. സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ പി വി സുരേന്ദ്രനാഥും സ്റ്റാൻഡിങ് കോൺസൽ ഹർഷദ് വി ഹമീദും ശിക്ഷയില്‍ ഇളവ് നല്‍കുന്നതന് ശക്തമായി എതിര്‍പ്പ് പ്രകടിപ്പിച്ചു.

Kerala State - Students Savings Scheme

TOP NEWS

December 7, 2025
December 7, 2025
December 7, 2025
December 7, 2025
December 7, 2025
December 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.