
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വന്യജീവി പുനരധിവാസ കേന്ദ്രമായ ‘വൻതാര’യ്ക്ക് സുപ്രീംകോടതിയുടെ ക്ലീന്‍ ചീറ്റ്.
ഗുജറാത്തിലെ ജാംനഗറിൽ റിലയൻസ് ഫൗണ്ടേഷൻ നടത്തുന്ന വന്യജീവി പുനരധിവാസ കേന്ദ്രമായ വന്താര മൃഗങ്ങളെ ഏറ്റെടുത്തതിൽ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് സുപ്രീം കോടതി. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നും മൃഗങ്ങളെ ഏറ്റെടുക്കുന്നതിനെ നിയന്ത്രിക്കുന്ന നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നതായി ആരോപിക്കപ്പെട്ടിരുന്നു. കാര്യങ്ങൾ അന്വേഷിക്കാൻ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) റിപ്പോർട്ട് അംഗീകരിച്ചുകൊണ്ട് വന്‍താര സ്വീകരിച്ച നടപടിക്രമം നിയന്ത്രണ ചട്ടക്കൂടിനുള്ളിലാണെന്ന് സുപ്രീം കോടതി പറഞ്ഞു. വെള്ളിയാഴ്ചയായിരുന്നു എസ്‌ഐടി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്.
ജസ്റ്റിസ് പങ്കജ് മിത്തല്‍, പ്രസന്ന ബി വരാലെ എന്നിവരടങ്ങുന്ന ബെഞ്ചാണ് റിപ്പോര്‍ട്ട് ശരിവെച്ചത്. മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ജെ ചെലമേശ്വറാണ് എസ്‌ഐടിയുടെ തലവൻ. ഉത്തരാഖണ്ഡ്, തെലങ്കാന ഹൈക്കോടതികളുടെ മുൻ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് രാഘവേന്ദ്ര ചൗഹാൻ, മുൻ മുംബൈ പോലീസ് കമ്മീഷണർ ഹേമന്ത് നഗ്രാലെ, കസ്റ്റംസ് അഡീഷണൽ കമ്മീഷണർ അനീഷ് ഗുപ്ത എന്നിവരാണ് അംഗങ്ങൾ. വിശദവും പര്യാപ്തവുമായ റിപ്പോര്‍ട്ടാണ് എസ്‌ഐടി സമര്‍പ്പിച്ചതെന്നും വിഷയം പുനഃപരിശോധിക്കേണ്ടതായ സാഹചര്യമില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.