മാധ്യമപ്രവർത്തകർക്കും അഭിഭാഷകർക്കും എതിരേ വ്യാപകമായി യുഎപിഎ ചുമത്തി കേസെടുത്തത് അടിയന്തരമായി പരിഗണിക്കാമെന്ന് സുപ്രീംകോടതി. ത്രിപുരയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് കോടതിയുടെ പ്രതികരണം. ന്യൂസ് ക്ലിക്ക് മാധ്യമപ്രവർത്തകൻ ശ്യാം മീര സിംഗ്, സുപ്രീംകോടതി അഭിഭാഷകരായ എഹ്തേഷാം ഹഷ്മി, അമിത് ശ്രീവാസ്തവ, അൻസാർ ഇൻഡോറി, മുകേഷ് കുമാർ എന്നിവര്‍ക്കാണ് യുഎപിഎ ചുമത്തപ്പെട്ടത്. ഇത്തരത്തില്‍ അമ്പതോളം പേർ നൽകിയ ഹർജികളാണ് അടിയന്തരമായി കേൾക്കാമെന്ന് ചീഫ് ജസ്റ്റീസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്.
ENGLISH SUMMARY:The Supreme Court has said that UAPA cases will be considered immediately
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.