ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിച്ചേക്കും. സംസ്ഥാന സര്‍ക്കാര്‍ അഞ്ച് വര്‍ഷം പൂഴ്ത്തിവച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് അഭിഭാഷകനായ അജീഷ് കളത്തില്‍ ആണ് സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി നല്‍കി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സുപ്രീംകോടതി വിളിച്ചുവരുത്തണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. ഹേമ കമ്മിറ്റിയില്‍ പറയുന്ന പല പരാതികളും ജാമ്യം കിട്ടാത്തവയാണ്. അതുകൊണ്ട് ഇതില്‍ കേസെടുക്കാതെ ഹേമ കമ്മിറ്റി രൂപീകരിച്ചതു തന്നെ നിയമവിരുദ്ധമാണെന്നാണ് ഹര്‍ജിക്കാരന്റെ മറ്റൊരു വാദം. ജസ്റ്റിസ് ഹൃഷികേശ് റോയി അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.