17 November 2024, Sunday
KSFE Galaxy Chits Banner 2

നിമിഷപ്രിയയുടെ ഹര്‍ജി യെമന്‍ സുപ്രീം കോടതി തള്ളി

Janayugom Webdesk
ന്യൂഡല്‍ഹി
November 16, 2023 2:40 pm

യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നിമിഷ പ്രിയയുടെ അപ്പീൽ യെമന്‍ സുപ്രീം കോടതി തള്ളിയതായി കേന്ദ്രം. വധശിക്ഷയ്ക്ക് എതിരെ നിമിഷ പ്രിയ നൽകിയ അപ്പീൽ യെമനിലെ സുപ്രീം കോടതി തള്ളിയതായി കേന്ദ്രം അറിയിച്ചു. ഡല്‍ഹി ഹൈക്കോടതിയെ ആണ് ഇക്കാര്യം അറിയിച്ചത്. നിമിഷപ്രിയയുടെ അമ്മ നൽകിയ ഹർജി അപേക്ഷയായി സർക്കാരിന് നൽകാൻ ഡല്‍ഹി ഹൈക്കോടതി നിർദ്ദേശം നൽകി. ഏഴ് ദിവസത്തിനുള്ളിൽ കേന്ദ്രം ഇതിൽ തീരുമാനമെടുക്കണമെന്നും പാസ്പോർട്ട് അടക്കം രേഖകൾ കൈമാറാനും കോടതി നിർദ്ദേശം നൽകി. യമനിലേക്ക് പോകാൻ കേന്ദ്രസര്‍ക്കാര്‍ സഹായം തേടിയാണ് ഹർജി നൽകിയത്.

2017ല്‍ യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍ പാലക്കാട് കൊലങ്കോട് സ്വദേശിനായി നിമിഷപ്രിയ യെമന്‍ തലസ്ഥാനമായ സനായിലെ ജയിലിലാണ്. യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പു നല്‍കിയാല്‍ പ്രതിക്ക് ശിക്ഷായിളവ് ലഭിക്കും. കൊല്ലപ്പെട്ടയാളുടെ കുടുംബം ചര്‍ച്ചയ്ക്ക് തയ്യാറാണ്. 1.5 കോടി രൂപയാണ് ദയാധനമാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

Eng­lish Sum­ma­ry: The Supreme Court of Yemen reject­ed the peti­tion of Nimishapriya

You may also like this video

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.