ഡിഎംകെ എംപി കനിമൊഴിയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹർജി സുപ്രീം കോടതി തളളി. മദ്രാസ് ഹൈക്കോടതിയിലുള്ള ഹർജിയിൽ കനിമൊഴി നൽകിയ അപ്പീലിന്മേലാണ് നടപടി. 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ വിദേശിയായ ഭർത്താവിന്റെ പാൻ കാർഡ് വിവരങ്ങൾ മറച്ചുവെച്ചെന്നാക്ഷേപിച്ചായിരുന്നു ഹർജി. ഭർത്താവിന് പാൻ കാർഡില്ലെന്നും വിവരങ്ങൾ മറച്ച് വച്ചിട്ടില്ലെന്നുമുള്ള കനിമൊഴിയുടെ വാദം അംഗീകരിച്ചാണ് കോടതി നടപടി.
English summary: The Supreme Court rejected the petition challenging Kanimozhi’s election
you may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.