22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 11, 2024
December 9, 2024
December 7, 2024
December 2, 2024
November 29, 2024
November 25, 2024
November 25, 2024
November 21, 2024
November 18, 2024
November 18, 2024

ജാതി സര്‍വേ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് ബീഹാര്‍ സര്‍ക്കാരിനെ തടയാനാകില്ലെന്ന് സുപ്രീംകോടതി

Janayugom Webdesk
ന്യൂഡല്‍ഹി
August 19, 2023 12:54 pm

ജാതി സര്‍വേ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് ബീഹാര്‍ സര്‍ക്കാരിനെ തടയാനാകില്ലെന്ന് സുപ്രീംകോടതി.ഇതില്‍ പ്രഥമദൃഷ്ട്യാ ഭരണഘടനാപരമായ ലംഘനമില്ലെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു.

ബിഹാറില്‍ അയല്‍വാസികള്‍ക്ക് പരസ്പരം ജാതി അറിയാമെന്നും ജസ്റ്റിസ് എസ്.വി. ഭട്ടിയുടെയും ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെയും നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി.ബിഹാറില്‍ അയല്‍വാസികള്‍ക്ക് പരസ്പരം ജാതി അറിയാം. എന്നാല്‍ ദല്‍ഹിയില്‍ പരസ്പരം ജാതി അറിയാന്‍ സാധിക്കില്ല.

പ്രഥമദൃഷ്ട്യാ പ്രശ്‌നമൊന്നും ഇല്ലാത്തതിനാല്‍ ജാതി സെന്‍സസ് സ്റ്റേ ചെയ്യാന്‍ പോകുന്നില്ല. സര്‍വേ ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. ഹൈക്കോടതിയില്‍ നിന്നും സര്‍ക്കാരിന് അനുകൂലമായ വിധിയുണ്ട്, കോടതിയുടെ പാരമാര്‍ശത്തില്‍ പറയുന്നു. ബീഹാര്‍ സര്‍ക്കാരിന്‍റെ ജാതി സര്‍വേ ശരിവെച്ച പട്ന ഹൈക്കോടതിയുടെ വിധിക്കെതിരെ സംഘടനകളായ യൂത്ത്ഫോര്‍ ഇക്വാലിറ്റി, ഏക് സച്ച് ഏക് പ്രയാസ്, എന്നീ സംഘടനകളുടെ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി 

Eng­lish Summary:
The Supreme Court said that the Bihar gov­ern­ment can­not be stopped from pub­lish­ing the caste survey

You may also like this video:

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.