കര്‍ഷക സമരവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. നിരാഹാര സമരത്തിലുള്ള കര്‍ഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റാന്‍ പഞ്ചാബ് സര്‍ക്കാരിന് നല്‍കിയ സമയവും അവസാനിക്കുകയാണ്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കേന്ദ്ര സർക്കാരിനെയും പഞ്ചാബ് സർക്കാരിനെയും സുപ്രിംകോടതി വിമർശിച്ചിരുന്നു.
കർഷകരുടെ ആവശ്യങ്ങളിൽ കേന്ദ്രം എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്നും കോടതി ചോദിച്ചിരുന്നു. കേന്ദ്ര സർക്കാർ ചർച്ചക്ക് തയ്യാറാകാതെ നിരാഹാര സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിൽ ആണ് ദല്ലേവാൾ. 40ദിവസത്തിൽ അധികമായി നിരാഹാര സമരത്തിൽ ആണ് കർഷക നേതാവായ ജഗ്ജിത് സിംഗ് ദല്ലേവാൾ.അതേസമയം, പഞ്ചാബ് – ഹരിയാന അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകരുമായി ചര്‍ച്ച നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് കര്‍ഷക സംഘടനകള്‍. മഹാ പഞ്ചായത്തില്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ പരിഹരിക്കണമെന്നും നിരാഹാരമിരിക്കുന്ന കര്‍ഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാളിന്റെ ജീവന്‍ രക്ഷിക്കണമെന്നും ആവശ്യപ്പെട്ടു.
മൂന്നാം മോഡി സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക വിപണനത്തിനുള്ള ദേശീയ നയ ചട്ടക്കൂട് കര്‍ഷക താല്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും കര്‍ഷകനേതാക്കള്‍ ചൂണ്ടിക്കാണിച്ചു. ഇത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഹരിയാനയിലെ ഗ്രാമങ്ങളില്‍ നിന്നും കേന്ദ്രകൃഷിമന്ത്രിക്ക് ജനുവരി 10 ന് മുന്‍പായി കത്തയക്കാനും മഹാപഞ്ചായത്തില്‍ തീരുമാനമായി. അതേസമയം ദല്ലേവാളിന്റെ നിരഹാര സമരം 41 ദിവസം പിന്നിട്ടു.മിനിമം താങ്ങുവില നിയമപരമാക്കുക ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചുള്ള കർഷകരുടെ മഹാ പഞ്ചായത്തിൽ അണിനിരന്നത് ആയിരങ്ങളായിരുന്നു.
ഹരിയാനയിലെ തൊഹാനയിലും പഞ്ചാബിലെ ഖനൗരിയിലും നടന്ന മഹാ പഞ്ചായത്തിൽ സംയുക്ത കിസാൻ മോർച്ച ഉൾപ്പെടെ നിരവധി കർഷക സംഘടനപ്രവർത്തകർ പങ്കെടുത്തു. കേന്ദ്രസർക്കാർ എത്ര ശ്രമിച്ചാലും ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരത്തിൽ നിന്ന് പിന്മാറില്ലെന്നും കർഷകരുടെ ശക്തി തെളിയിക്കുമെന്നും നിരാഹാരമിരിക്കുന്ന കർഷക നേതാവ് ജഗ്ജിത് സിംഗ് ഭല്ലേവാൾ ഖനൗരിയിൽ പറഞ്ഞു.മിനിമം താങ്ങുവില നിയമപരമാക്കുക, കാർഷിക വിപണനത്തിനുള്ള ദേശീയ നയചട്ടക്കൂട് പിൻവലിച്ച് കർഷക സംഘടനകളുമായി കേന്ദ്രസർക്കാർ ചർച്ചയ്ക്ക് തയ്യാറാകണമെന്നും താക്കീത് നൽകുന്നതായിരുന്നു ഹരിയാനയിലെ തോഹാനയിലും പഞ്ചാബിലെ ഖനൗരിയിലും സംഘടിപ്പിച്ച മഹാപഞ്ചായത്തുകൾ. കൊടും തണുപ്പിനെയും അവഗണിച്ച് ആയിരക്കണക്കിന് കർഷകരും സംയുക്ത കിസാൻ മോർച്ച ഉൾപ്പെടെയുള്ള കർഷക സംഘടനകളുടെ ദേശീയ നേതാക്കളും തോഹാനിയിൽ നടന്ന മഹാപഞ്ചായത്തിൽ അണിനിരന്നു.
തൊഹാനയിൽ കർഷകരെ അഭിസംബോധന ചെയ്ത കർഷക നേതാവ് രാകേഷ് ടിക്കായത്ത് ഖനൗരിയിൽ നിരാഹാരമിരിക്കുന്ന ദല്ലേവാളിന് പിന്തുണയറിക്കുകയും ആരോഗ്യസ്ഥിതിയിൽ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. 24 വിലകൾക്കുള്ള മിനിമം താങ്ങുവില സംബന്ധിച്ച് ഹരിയാന സർക്കാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണന്നും അദ്ദേഹം വിമർശിച്ചു. സംയുക്ത കിസാൻ മോർച്ച നേതാവ് ജോഗീന്ദർ സിങ് കേന്ദ്രസർക്കാരിനെ കടന്നാക്രമിച്ചു.
കർഷകപ്രക്ഷോഭത്തെ തുടർന്ന് പിൻവലിച്ച മൂന്നു നിയമങ്ങളെക്കാൾ അപകടകരമാണ് മോദിയുടെ മൂന്നാം സർക്കാർ കൊണ്ടുവന്ന കാർഷിക വിപണനത്തിനുള്ള ദേശീയ നയ ചട്ടക്കൂടെന്നും ഇത് ലോക ബാങ്കിനും അന്താരാഷ്ട്ര ധനമൂലധനത്തിനും കീഴടങ്ങുന്നതാണെന്നും ജോഗീന്ദർ കൂട്ടിച്ചേർത്തു. മഹാപഞ്ചായത്തിൽ കാർഷിക വിപണനത്തിനുള്ള ദേശീയ നയചട്ടക്കൂടിനെതിരായ പ്രമേയവും പാസാക്കി. ഇത് ജനുവരി പത്തിനകം ഗ്രാമപഞ്ചായത്തുകൾ വഴി കേന്ദ്രസർക്കാരിനയക്കണമെന്നും ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.