
സോഷ്യൽ മീഡിയ അക്കൗണ്ടില്‍ നിന്നും യുവതിയുടെ പ്രൊഫൈൽ ഫോട്ടോ ഉപയോഗിച്ച് അശ്ലീല ഇമോജികളും വോയിസും മെസ്സേജുകളും അയച്ച പ്രതിയെ ആലപ്പുഴ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യാർത്ഥിനിയായ യുവതി പഠിച്ച കോളജിലെ വിദ്യാര്‍ത്ഥിയാണെന്ന് പറഞ്ഞാണ് അടുപ്പം സ്ഥാപിച്ചത്. തുടർന്നുള്ള അശ്ലീല ചാറ്റുകൾ, വോയിസ് ചാറ്റുകള്‍ തുടങ്ങിയവ യുവതിക്ക് ബുദ്ധിമുട്ടുണ്ടാക്കി. പിന്നീട് ഇവയുടെ സ്ക്രീന്‍ഷോട്ട് സഹിതം പോലീസിന് പരാതി നല്‍കിയതിനെ തുടർന്ന്, ഉദ്യോഗസ്ഥർ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ചങ്ങനാശ്ശേരി വാഴപ്പള്ളി നടുവേലില്‍ ഗൗരീസദനം വീട്ടില്‍ ശ്രീരാജ് (20)ആണ് പ്രതിയെന്ന് മനസ്സിലാക്കി. ബന്ധുക്കളുടെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചാണ് വ്യാജ അക്കൗണ്ടുകള്‍ നിര്‍മിച്ചത്. പൊലീസ്, ആലപ്പുഴയിലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുൻപിൽ പ്രതിയെ ഹാജരാക്കി. ആലപ്പുഴ സൈബർ ക്രൈം പൊലീസ് ഇൻസ്‌പെക്ടർ ഏലിയാസ് പി ജോർജിന്റെ നേതൃത്വത്തിൽ, സംഘത്തിലെ സിഐ ഗിരീഷ് എസ് ആർ, റികാസ് കെ, വിദ്യ ഒ കെ എന്നിവരാണ് അന്വേഷണം നടത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.