അഭിനേതാക്കളുടെ മോശം പ്രകടനം കാരണം സിനിമകാണുവാന്‍ ആളില്ലാത്തതിനാല്‍ തമിഴ് നാട്ടില്‍ ദി കേരള സ്റ്റോറിയുടെ പ്രദര്‍ശനം തിയറ്റര്‍ ഉടമകള്‍ സ്വമേധയാ നിര്‍ത്തിയതായി തമിഴ്നാട് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.
ദി കേരള സ്റ്റോറിയുടെ പ്രദര്‍ശനം തടഞ്ഞുവെന്ന നിര്‍മാതാക്കളുടെ ആരോപണത്തില്‍ എതിര്‍ സത്യവാങ്മൂലത്തിലാണ് തമിഴ്‌നാട് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ചിത്രത്തിന് നിരോധനമുണ്ടെന്ന് ചൂണ്ടിക്കാട്ടി നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ സര്‍ക്കാരുകള്‍ക്ക് സുപ്രീംകോടതി നോട്ടീസയച്ചിരുന്നു. ഇതിന് മറുപടി ആയാണ് തമിഴ്‌നാട് സര്‍ക്കാര്‍ ആരോപണം നിരാകരിച്ചുകൊണ്ട് സത്യവാങ്മൂലം സമര്‍പ്പിച്ചത്.
തീയേറ്റര്‍ ഉടമകളുടെ തീരുമാനത്തില്‍ സര്‍ക്കാരിന് ഒരു നിയന്ത്രണവും ഇല്ല. സിനിമയ്ക്ക് പബ്ലിസിറ്റി ലഭിക്കുന്നതിന് വേണ്ടി കോടതി നടപടിക്രമങ്ങള്‍ ദുരുപയോഗം ചെയ്യുകയാണെന്നും തമിഴ്‌നാട് സര്‍ക്കാര്‍ ഇതില്‍ വ്യക്തമാക്കി.32,000 കേരളത്തിലെ സ്ത്രീകൾ ഐഎസിൽ ചേർന്നുവെന്ന ടീസറിൽ ചിത്രത്തിന് മാസങ്ങൾക്കുമുമ്പ് വൻ വിമർശനം ഉയർന്നിരുന്നു. പ്രതിപക്ഷ പാർട്ടികളിൽ നിന്നും പ്രമുഖ വ്യക്തികളിൽ നിന്നുമുള്ള കടുത്ത തിരിച്ചടിയെത്തുടർന്ന്, നിർമ്മാതാക്കൾ 32,000 ൽ നിന്ന് 3 ആയി ചുരുക്കി.
English Summary:
The Tamil Nadu government has said that theater owners have voluntarily stopped the screening of The Kerala Story due to the poor performance of the actors
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.