കേരള സർവകലാശാലയിൽ അധ്യാപകന്റെ കയ്യിൽ നിന്ന് ഉത്തരക്കടലാസ് നഷ്ടപ്പെട്ടതിനെത്തുടർന്ന് വീണ്ടും പരീക്ഷയെഴുതാൻ 71 വിദ്യാർത്ഥികള്‍ക്ക് നിർദേശം നൽകി. ബൈക്കിൽ പോകുമ്പോള്‍ ഉത്തരക്കടലാസുകള്‍ നഷ്ടമായെന്നാണ് അധ്യാപകന്റെ വിശദീകരണം. പാലക്കാട് നിന്നുള്ള യാത്രക്കിടെ ഉത്തരക്കടലാസുകള്‍ നഷ്ടമായെന്നും മൂല്യനിര്‍ണയം നടത്തിയ അധ്യാപകൻ സര്‍വകലാശാല അധികൃതരെ അറിയിച്ചു. അധ്യാപകനെതിരെ നടപടിയെടുക്കാനാണ് സര്‍വകലാശാലയുടെ തീരുമാനം.
എംബിഎ കോഴ്സ് പൂർത്തിയാക്കിയവർക്കാണ് ഈ ദുരവസ്ഥ. മൂന്നാം സെമസ്റ്റർ പരീക്ഷയാണ് വീണ്ടും എഴുതേണ്ടത്. ഈ വിദ്യാർത്ഥികൾ നാലാം സെമസ്റ്റർ പരീക്ഷയും എഴുതിയിരുന്നു. ഒരുപാട് കുട്ടികൾ വിദേശത്തും മറ്റ് സംസ്ഥാനങ്ങളിലുമുള്ളവരാണ്. ഏപ്രിൽ 7‑ന് വീണ്ടും പരീക്ഷ എഴുതണമെന്ന ഇ‑മെയിലാണ് വിദ്യാർത്ഥികൾക്ക് കിട്ടിയത്. മൂന്നും നാലും സെമസ്റ്ററുകളുടെ ഫലം പ്രസിദ്ധീകരിച്ചിരുന്നില്ല. വിഷയം സിൻഡിക്കേറ്റ് പരിശോധിച്ചു. വീണ്ടും പരീക്ഷയെഴുതുക എന്നതല്ലാതെ വേറെ വഴിയില്ലെന്ന് പരീക്ഷാ കൺട്രോളർ റിപ്പോർട്ടറിനോട് പറഞ്ഞു. ഉത്തരക്കടലാസ് നഷ്ടമായതോടെ ഫലപ്രഖ്യാപനവും നടത്തിയിട്ടില്ല. കേരള സർവകലാശാലയിലെ 2022–2024 ബാച്ചിലെ ഫിനാൻസ് സ്ട്രീം എംബിഎ വിദ്യാർത്ഥികളുടെ പ്രൊജക്ട് ഫിനാൻസ് പേപ്പറിന്റെ ഉത്തരക്കടലാസുകളാണ് നഷ്ടപ്പെട്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.