10 January 2025, Friday
KSFE Galaxy Chits Banner 2

Related news

May 11, 2024
August 11, 2023
June 7, 2023
June 7, 2023
May 4, 2023
April 27, 2023
March 30, 2023
March 30, 2022
February 21, 2022

ക്ലാസ് റൂമില്‍വച്ച് പൊതുമധ്യത്തില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് അധ്യാപകന്‍!

Janayugom Webdesk
ലഖ്നൗ
April 27, 2023 7:17 pm

ക്ലാസ്റൂമില്‍ മറ്റ് വിദ്യാര്‍ത്ഥികള്‍ നോക്കിനില്‍ക്കെ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് അധ്യാപകന്‍. ഉത്തര്‍പ്രദേശിലെ മിര്‍സാപൂരിലാണ് സംഭവം. വിജയ് സിങ് എന്ന അധ്യാപകനാണ് പൊതുമധ്യത്തില്‍ വിദ്യാര്‍ത്ഥിനിയെ കയറിപ്പിടിച്ചത്. മറ്റൊരുവിദ്യാര്‍ത്ഥി പകര്‍ത്തിയ വീഡിയോയില്‍ അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയെ അസ്ലീലച്ചുവയോടെ കയറിപ്പിടിക്കുന്നത് വ്യക്തമായിത്തന്നെ കാണാം. ശരീരത്ത് കളര്‍ പൂശുന്നുവെന്ന വ്യാജേനയാണ് ഇയാല്‍ വിദ്യാര്‍ത്ഥിനിയെ മോശമായി കയറിപ്പിടിക്കുന്നത്. സര്‍ക്കാര്‍ ഇന്‍ഡസ്ട്രിയല്‍ ഇന്‍സ്റ്റിട്ട്യൂട്ടിലെ അധ്യാപകനാണ് ഇയാള്‍. വിദ്യാര്‍ത്ഥിനിയെ ഇയാള്‍ കയറിപ്പിടിക്കുമ്പോള്‍ മറ്റ് വിദ്യാര്‍ത്ഥികള്‍ കുട്ടിയെ വിടുവിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.

സംഭവത്തില്‍ വിജയ്സിങ്ങിനെ അറസ്റ്റ് ചെയ്തതായും കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

Eng­lish Sum­ma­ry: The teacher molest­ed the stu­dent in pub­lic in the classroom!

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.