15 December 2025, Monday

Related news

November 16, 2025
October 17, 2025
October 2, 2025
September 30, 2025
September 16, 2025
July 30, 2025
July 21, 2025
July 2, 2025
July 1, 2025
June 21, 2025

അധ്യാപക-സർവീസ് സംഘടന സമരസമിതി മാർച്ചും ധർണയും നടത്തി

Janayugom Webdesk
തിരുവനന്തപുരം
September 6, 2024 9:53 pm

ക്ഷാമബത്ത കുടിശിക ഉടൻ അനുവദിക്കുക, ആർജിതാവധി ആനുകൂല്യം പണമായി നൽകുക, പതിനൊന്നാം ശമ്പളപരിഷ്കരണ കുടിശിക അനുവദിക്കുക, പങ്കാളിത്ത പെൻഷൻ വിഹിതം ഈടാക്കുന്നത് അവസാനിപ്പിക്കുക- പഴയ പെൻഷൻ പുനഃസ്ഥാപിക്കുക, പന്ത്രണ്ടാം ശമ്പളപരിഷ്ക്കരണ നടപടികൾ ഉടൻ ആരംഭിക്കുക, മെഡിസെപ് സർക്കാർ ഏറ്റെടുക്കുക, ഫെഡറലിസം തകർക്കുന്ന കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക വിവേചന നയങ്ങൾ അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി അധ്യാപക — സർവീസ് സംഘടനാ സമരസമിതി സെക്രട്ടേറിയറ്റ് നടയിലും മറ്റ് ജില്ലാ കേന്ദ്രങ്ങളിലും മാർച്ചും ധർണയും നടത്തി.

സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന മാര്‍ച്ചും ധര്‍ണയും അധ്യാപക-സർവീസ് സംഘടനാ സമരസമിതി ജനറൽ കൺവീനർ ജയശ്ചന്ദ്രൻ കല്ലിംഗൽ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ നാല് വർഷമായി സാമ്പത്തിക ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ട് തീർത്തും പരിതാപകരമായ സാഹചര്യത്തിലൂടെയാണ് സർക്കാർ ജീവനക്കാർ കടന്നുപോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സമരസമിതി സംസ്ഥാന ചെയർമാൻ ഒ കെ ജയകൃഷ്ണൻ അധ്യക്ഷനായി. യോഗത്തിൽ വിവിധ സംഘടനാ നേതാക്കളായ സോയ കെ എൽ, എസ് സുധികുമാർ, വി വിനോദ്, ഡോ. സി ഉദയകല, എം എം നജീം, പെൻഷനേഴ്സ് കൗൺസിൽ സംസ്ഥാന ട്രഷറർ എ നിസാറുദ്ദീൻ എന്നിവർ അഭിവാദ്യം ചെയ്തു. വിവിധ ജില്ലകളിൽ നടന്ന ധർണകള്‍ കൊല്ലത്ത് കെ പി ഗോപകുമാർ, പത്തനംതിട്ടയിൽ എം എസ് ബിമൽകുമാർ, ആലപ്പുഴയിൽ ഡോ. ജെ ഹരികുമാർ, കോട്ടയത്ത് എസ് സജീവ്, ഇടുക്കിയിൽ എം എസ് സുഗൈദകുമാരി, എറണാകുളത്ത് ഡോ. വി എം ഹാരിസ്, തൃശൂരിൽ വി സി ജയപ്രകാശ്, പാലക്കാട് പി എസ് സന്തോഷ് കുമാർ, മലപ്പുറത്ത് കെ മുകുന്ദൻ, കോഴിക്കോട് കെ കെ സുധാകരൻ, വയനാട് ടി കെ അഭിലാഷ്, കണ്ണൂരിൽ എം വിനോദ്, കാസർകോട് നരേഷ് കുമാർ കുന്നിയൂർ എന്നിവർ ഉദ്ഘാടനം ചെയ്തു.

Kerala State - Students Savings Scheme

TOP NEWS

December 15, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.