സംസ്ഥാന ജീവനക്കാരും അധ്യാപകരും ജനുവരി 22 ന് നടത്തുന്ന സൂചനാ പണിമുടക്കിന് മുന്നോടിയായി അധ്യാപക-സർവീസ് സംഘടനാ സമരസമിതിയുടെ നേതൃത്വത്തിൽ സർക്കാരിന് പണിമുടക്ക് നോട്ടീസ് നൽകി. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിൽ ചീഫ് സെക്രട്ടറിക്ക് പണിമുടക്ക് നോട്ടീസ് നൽകുന്നതിന് മുന്നോടിയായി പ്രകടനവും യോഗവും നടന്നു. അധ്യാപക-സർവീസ് സംഘടനാ സമരസമിതി ജനറൽ കൺവീനറും ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറിയുമായ ജയശ്ചന്ദ്രൻ കല്ലിംഗൽ യോഗം ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ ഒ കെ ജയകൃഷ്ണൻ അധ്യക്ഷനായി.
കൊല്ലത്ത് ടി കെ അഭിലാഷ്, പത്തനംതിട്ടയിൽ എം എം നജീം, ആലപ്പുഴയിൽ ഡോ. എസ് ബിജു, കോട്ടയത്ത് എസ് സജീവ്, ഇടുക്കിയിൽ വി സി ജയപ്രകാശ്, എറണാകുളത്ത് പി എസ് സന്തോഷ് കുമാർ, തൃശൂരിൽ ഡോ. വി എം ഹാരിസ്, പാലക്കാട് കെ മുകുന്ദൻ, മലപ്പുറത്ത് ഡോ. പി എം ആശിഷ്, കോഴിക്കോട് കെ കെ സുധാകരൻ, വയനാട് ഡോ. വി വിക്രാന്ത്, കണ്ണൂരിൽ എം എസ് സുഗൈതകുമാരി, കാസർകോട് നരേഷ് കുമാർ കുന്നിയൂർ എന്നിവർ ജില്ലാകളക്ടർമാർക്ക് പണിമുടക്ക് നോട്ടീസ് നൽകി.
പങ്കാളിത്ത പെൻഷൻ പിൻവലിക്കാനുള്ള സർക്കാർ തീരുമാനം നടപ്പിലാക്കി പഴയ പെൻഷൻ പുനഃസ്ഥാപിക്കുക, പന്ത്രണ്ടാം ശമ്പളപരിഷ്ക്കരണ നടപടികൾ ആരംഭിക്കുക, ക്ഷാമബത്ത‑ശമ്പള പരിഷ്ക്കരണ കുടിശികകൾ പൂർണമായും അനുവദിക്കുക, ലീവ് സറണ്ടർ മരവിപ്പിച്ച നടപടി പിൻവലിക്കുക, മെഡിസെപ് സർക്കാർ ഏറ്റെടുക്കുക, കേന്ദ്രസർക്കാരിന്റെ കേരളത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്കുന്നത്.
The teacher-service union strike notice was issued by the strike committee
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.