19 January 2026, Monday

Related news

January 14, 2026
January 7, 2026
January 6, 2026
January 4, 2026
December 28, 2025
December 6, 2025
November 30, 2025
November 26, 2025
November 7, 2025
November 2, 2025

പ്ലസ് വൺ വിദ്യാർത്ഥിയെ പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ

Janayugom Webdesk
മുംബൈ
July 2, 2025 6:01 pm

വിദ്യാര്‍ത്ഥിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ അധ്യാപിക അറസ്റ്റില്‍. മുംബൈയിലെ പ്രമുഖ സ്‌കൂളിലെ അധ്യാപികയെയാണ് പോക്‌സോ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 16കാരനായ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ പഞ്ചനക്ഷത്ര ഹോട്ടലുകളിലടക്കം കൊണ്ടുപോയി അധ്യാപിക ലൈംഗികമായി ചൂഷണം ചെയ്‌തുവെന്നാണ് പരാതി. അധ്യാപികയുടെ ഉപദ്രവം സഹിക്കവയ്യാതായതോടെയാണ് വിദ്യാര്‍ത്ഥി വീട്ടുകാരോട് വിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ചത്. അധ്യാപികയുടെ സുഹൃത്തായ യുവതിക്കെതിരേയും സംഭവത്തില്‍ പൊലീസ് കേസെടുത്ത്.

വിദ്യാര്‍ഥിയെ ഒരുവര്‍ഷത്തിലേറെ അധ്യാപിക ലൈംഗികമായി ചൂഷണംചെയ്‌തെന്നാണ് ആരോപണം. 2023 അവസാനത്തോടെ സ്‌കൂളിലെ വാര്‍ഷികാഘോഷത്തിനുള്ള നൃത്തപരിശീലനത്തിനിടെയാണ് അധ്യാപികയും വിദ്യാര്‍ഥിയും ആദ്യം പരിചയപ്പെടുന്നത്. തുടര്‍ന്ന് 2024 ജനുവരിയിലാണ് അധ്യാപിക വിദ്യാര്‍ഥിയെ ആദ്യം ലൈംഗികമായി ചൂഷണം ചെയ്തതെന്നും പൊലീസ് പറഞ്ഞു. അധ്യാപികയുടെ അതിക്രമം വിദ്യാര്‍ത്ഥി തുടക്കത്തിൽ എതിര്‍ത്തെങ്കിലും അധ്യാപിക മറ്റൊരു പെണ്‍സുഹൃത്തിനെ ഉപയോഗിച്ച് വിദ്യാര്‍ത്ഥിയെ അനുനയിപ്പിക്കുകയായിരുന്നു. ഇതിനായി സ്കൂളിനു പുറത്തുള്ള ഒരു യുവതിയെയാണ് പ്രതി കൂട്ട് പിടിച്ചതായും കണ്ടെത്തി. ഈ യുവതി വിദ്യാര്‍ഥിയുമായി നിരന്തരം സംസാരിക്കുകയും അധ്യാപികയുമായുള്ള ബന്ധത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നതായി പറയുന്നു.

മുതിർന്ന സ്ത്രീകളും കൗമാരക്കാരായ ആൺകുട്ടികളും തമ്മിലുള്ള ബന്ധം “സാധാരണമാണ്” എന്നും വിദ്യാർഥിയും അധ്യാപികയും തമ്മിൽ നല്ല ചേർച്ചയാണെന്നും പറഞ്ഞ് യുവതി കുട്ടിയെ നിരന്തരം പ്രോത്സാഹിപ്പിച്ചു. ഇതിനുപിന്നാലെ അധ്യാപികയെ കാണാനും ബന്ധം തുടരാനും വിദ്യാര്‍ഥി സമ്മതിച്ചു. തുടര്‍ന്ന് പലയിടങ്ങളില്‍വെച്ച് അധ്യാപിക വിദ്യാര്‍ഥിയെ ലൈംഗികമായി ദുരുപയോഗംചെയ്‌തെന്നാണ് ആരോപണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.