23 January 2026, Friday

Related news

January 21, 2026
January 20, 2026
January 20, 2026
January 16, 2026
January 13, 2026
January 10, 2026
January 9, 2026
January 8, 2026
January 8, 2026
January 8, 2026

മൃതദേഹം ശ്മശാനത്തിലേക്ക് ചുമന്നുകൊണ്ടുപോയ സംഘത്തിന് വൈദ്യുതാഘാതമേറ്റു; മൂന്ന് പേർ മരിച്ചു

Janayugom Webdesk
അമരാവതി
June 17, 2023 5:58 pm

ആന്ധ്രാപ്രദേശില്‍ വയോധികയുടെ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയ മൂന്ന് പേർ വൈദ്യുതാഘാതമേറ്റ് മരിച്ചു. കുപ്പത്ത് വെള്ളിയാഴ്ചയാണ് ചിറ്റൂർ ജില്ലയിലെ തമ്പിഗാനിപള്ളി ഗ്രാമത്തിലെ 65 വയസ്സുള്ള റാണി എന്ന വയോധികയുടെ അന്തിമ ചടങ്ങുകൾക്കായി മൃതദേഹം കുടുംബാംഗങ്ങളും ബന്ധുക്കളും ചേർന്ന് ശ്മശാനഭൂമിയിലേക്ക് ചുമന്നുകൊണ്ടുപോയത്.

റാണിയുടെ മൃതദേഹം ചുമന്ന നാല് പേർ താഴ്ന്ന ഹൈ ടെൻഷൻ ഇലക്ട്രിക് കേബിളിൽ ചവിട്ടുകയും ഇവര്‍ക്ക് ഷോക്ക് ഏൽക്കുകയും ചെയ്തു. മൂമുനേപ്പ, തിരുപ്പതി, രവീന്ദ്രൻ എന്നിവരാണ് മരണമടഞ്ഞത്. ഒരാളെ രക്ഷപ്പെടുത്തുകയും ചെയ്തു. കുപ്പം പൊലീസ് മരിച്ചവരെ തിരിച്ചറിഞ്ഞതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. കേസ് രജിസ്റ്റർ ചെയ്ത ശേഷം മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Eng­lish Sum­ma­ry: The team car­ry­ing the body to the cre­ma­to­ri­um was elec­tro­cut­ed; Three peo­ple died

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.