19 December 2024, Thursday
KSFE Galaxy Chits Banner 2

‘ടെക് ഫോഗ്’ ആപ്പ് പാര്‍ലമെന്ററി സമിതി പരിശോധിക്കും

Janayugom Webdesk
ന്യൂഡല്‍ഹി
January 9, 2022 8:26 pm

‘ടെക് ഫോഗ്’ ആപ്പ് വിഷയം ആഭ്യന്തര കാര്യ പാര്‍ലമെന്ററി സമിതി പരിശോധിക്കുമെന്ന് റിപ്പോര്‍ട്ട്. പാര്‍ട്ടിയുടെ പിന്തുണ പെരുപ്പിച്ചുകാട്ടുന്നതിനും വിമര്‍ശകരെ സൈബര്‍ ആക്രമണം നടത്തുന്നതിനുമായി ബിജെപി ‘ടെക് ഫോഗ്’ എന്ന ആപ്പ് ഉപയോഗിക്കുന്നതായാണ് വാര്‍ത്തകള്‍ പുറത്തുവന്നത്.

ഓൺലൈൻ ട്രെൻഡുകൾ മനസിലാക്കാനും, വിദ്വേഷ പ്രചാരണങ്ങൾ അഴിച്ചുവിടാനും ആപ്പ് ബിജെപിയുടെ സൈബർ വിഭാഗം ഉപയോഗിക്കുന്നുവെന്നായിരുന്നു ദ വയര്‍ പുറത്തുവിട്ട റിപ്പോര്‍ട്ട്. തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും സമിതി അംഗവുമായ ഡെറിക് ഒബ്രിയാന്‍ നല്‍കിയ കത്ത്, ചെയര്‍മാന്‍ ആനന്ദ് ശര്‍മ യോഗത്തില്‍ ചര്‍ച്ചയ്ക്ക് വയ്ക്കുമെന്നാണ് സൂചനകള്‍. കോവിഡ് 19 രോഗവ്യാപനവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളുള്ളതുകാരണം, പാര്‍ലമെന്ററി സമിതിയുടെ യോഗം എപ്പോള്‍ ചേരുമെന്ന് തീരുമാനിച്ചിട്ടില്ല.

eng­lish sum­ma­ry; The ‘Tech Fog’ app will be exam­ined by a par­lia­men­tary committee

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.