24 December 2024, Tuesday
KSFE Galaxy Chits Banner 2

താപനില ഉയരും

Janayugom Webdesk
തിരുവനന്തപുരം
March 12, 2022 11:28 pm

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ താപനില ഉയരുമെന്ന് കാലാവസ്ഥാ വകുപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ആറ് ജില്ലകളിൽ വരും ദിവസങ്ങളിൽ ചൂട് കനക്കുമെന്നാണ് മുന്നറിയിപ്പ്.

ചില ദിവസങ്ങളിൽ വൈകുന്നേരത്തോടെ തെക്കൻ ജില്ലകളിൽ മഴയ്ക്കും സാധ്യതയുണ്ട്. മുന്നറിയിപ്പുള്ള ജില്ലകളിൽ താപനില മൂന്ന് ഡിഗ്രിവരെ ഉയരും. മുൻ വർഷങ്ങളിൽ ഏറ്റവുമധികം ചൂട് രേഖപ്പെടുത്തിയിരുന്നത് പാലക്കാട് ജില്ലയിലാണ്. എന്നാൽ ഇത്തവണ പാലക്കാടിനേക്കാൾ കൂടുതൽ ചൂടാണ് കോട്ടയം ജില്ലയിൽ അനുഭവപ്പെടുന്നത്. പകൽ സമയത്ത് 37 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് താപനില.

സംസ്ഥാനത്ത് ചൂട് വർധിച്ചതോടെ സർക്കാരും ആരോഗ്യവകുപ്പും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പകൽ 12 മുതൽ മൂന്നുവരെ പുറംസ്ഥലങ്ങളിൽ ജോലി ചെയ്യരുത്. ചൂട് നേരിട്ട് ഏൽക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

Eng­lish Sum­ma­ry: The tem­per­a­ture will rise

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.