19 January 2026, Monday

Related news

January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026

ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റിനെ തട്ടിക്കൊണ്ടുപോയി

Janayugom Webdesk
പത്തനംതിട്ട
March 2, 2023 6:56 pm

കട്ട നിർമാണ കമ്പനി ഉടമയും ക്ഷേത്രോപദേശക സമിതി പ്രസിഡന്റുമായ യുവാവിനെ ഇന്നോവയിൽ എത്തിയ സംഘം തട്ടിക്കൊണ്ടു പോയി. വെട്ടൂർ ആയിരവില്ലൻ ക്ഷേത്രോപദേശക സമിതി പ്രസിഡന്റും സിമെന്റ് കട്ട കമ്പനി ഉടമയുമായ കുമ്പഴ വെട്ടൂർ ചാങ്ങയിൽ ബാബുക്കുട്ടനെയാണ് തട്ടിക്കൊണ്ടു പോയത്. ഇന്ന് ഉച്ചക്ക് 2.40ന് ആയിരുന്നു സംഭവം. വെട്ടൂരുള്ള വീട്ടിൽ നിന്ന് ബാബുക്കുട്ടനെ ബലമായി കാറിൽ പിടിച്ചു കയറ്റിക്കൊണ്ടു പോകുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ബഹളം കൂട്ടി പിന്നാലെ ഓടിയെങ്കിലും വാഹനം നിര്‍ത്തിയില്ല.

ഇതോടെ നാട്ടുകാര്‍ കല്ലെടുത്ത് കാറിന് നേര്‍ക്കെറിഞ്ഞു. കാറിന്റെ പിന്നിലെ ഗ്ലാസുകള്‍ ഏറില്‍ തകര്‍ന്നിട്ടുണ്ട്. കാർ പാഞ്ഞു പോകുന്ന ദൃശ്യം സമീപത്തെ സിസി ടിവികളിൽ പതിഞ്ഞിട്ടുണ്ട്. ബാബുക്കുട്ടന് ആരുമായും പ്രശ്നമുണ്ടായിരുന്നില്ലെന്നാണ് വീട്ടുകാരും നാട്ടുകാരും പറയുന്നത്. സാമ്പത്തിക പ്രശ്നമുള്ളതായും അറിവില്ല. മലയാലപ്പുഴ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കോന്നി, പത്തനംതിട്ട ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് അന്വേഷണം. സിസിടിവികളും മൊബൈൽ ടവർ ലൊക്കേഷനും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

Eng­lish Summary;The tem­ple advi­so­ry com­mit­tee pres­i­dent was abducted

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.