23 January 2026, Friday

Related news

January 22, 2026
January 18, 2026
January 17, 2026
January 16, 2026
January 15, 2026
January 14, 2026
January 11, 2026
January 10, 2026
January 9, 2026
January 8, 2026

കോണ്‍ഗ്രസിന്റെ വിശ്വാസ സംരക്ഷണ ജാഥയുടെ ഉദ്ഘാടന പരിപാടി ആരംഭിക്കുന്നതിന് മുമ്പ് പന്തല്‍ പൊളിഞ്ഞു വീണു

Janayugom Webdesk
കൊച്ചി
October 15, 2025 3:51 pm

മൂവാറ്റുപുഴയില്‍ കെപിസിസിയുടെ വിശ്വാസ സംരക്ഷണ ജാഥയുടെ ഉദ്ഘാടന പരിപാടി ആരംഭിക്കുന്നതിന് തൊട്ടുമുന്‍പ് പന്തല്‍ പൊളിഞ്ഞു വീണു. പ്രവര്‍ത്തകര്‍ ഓടി മാറിയതിനാല്‍ വലിയ അപകടം ഒഴിവായി.കേരളത്തിന്റെ ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി അടക്കം പ്രധാനപ്പെട്ട നേതാക്കള്‍ ഒത്തുചേരുന്ന വേദിയില്‍ ഉദ്ഘാടനത്തിന് തൊട്ടുമുന്‍പാണ് പന്തല്‍ പൊളിഞ്ഞുവീണത്. 

പന്തല്‍ തകര്‍ന്നു വീഴുന്നത് ശ്രദ്ധയില്‍പെട്ട പ്രവര്‍ത്തകര്‍ ഒഴിഞ്ഞുമാറിയതോടെ വലിയ അപകടം ഒഴിവായി. ദീപദാസ് മുന്‍ഷി വേദിയില്‍ എത്തിയിട്ടുണ്ടായിരുന്നില്ല. നിരവധി പ്രവര്‍ത്തകര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും സുരക്ഷാ ക്രമീകരണങ്ങളുടെ വീഴ്ചയാണ് അപകടകാരണമെന്നും പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.