വ്യാജ ഷെയർ ട്രേഡിങ്ങ് വെബ്സൈറ്റ് ഉപയോഗിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം വഴി ഷെയർ ട്രേഡിങ്ങിലൂടെ കൂടുതൽ ലാഭം വാഗ്ദാനം ചെയ്തു തെറ്റിദ്ധരിപ്പിച്ച് കോഴിക്കോട് സ്വദേശിയിൽ നിന്നും 48 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ മൂന്നാമത്തെ പ്രതി അറസ്റ്റിൽ. മലപ്പുറം കാളികാവ് സ്വദേശിയായ സാബിക്കിനെ (26) ആണ് കോഴിക്കോട് സിറ്റി സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്.
റിട്ടയർ ചെയ്തു വിശ്രമ ജീവിത നയിക്കുകയായിരുന്ന കോഴിക്കോട് സ്വദേശിക്ക്, ഷെയർ ട്രേഡിങ്ങ് രംഗത്ത് പരിചയവും പ്രഗൽഭ്യവുമുള്ള വ്യക്തികളുടെ പേരിലുള്ള വ്യാജ വാട്സാപ്പ് അക്കൗണ്ടുകൾ ഉപയോഗിച്ച് ഷെയർ ട്രേഡിങ്ങ് സംബന്ധമായ ക്ലാസ്സുകളും, ടിപ്പുകളും, നിർദ്ദേശങ്ങളും നൽകി വിശ്വാസം പിടിച്ചു പറ്റി വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴി 48 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ് .
പരാതിക്കാരനിൽ നിന്നും വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഓൺലൈൻ വഴി അയപ്പിച്ചു തട്ടിയെടുത്ത പണം ഇന്റർനെറ്റ് ബാങ്കിങ് വഴി മറ്റൊരു പ്രതി മുജീബിന്റെ അക്കൗണ്ടിലേക്കു എത്തുകയും അവിടെ നിന്നും ഇപ്പോള്‍ അറസ്റ്റ് ചെയ്ത് പ്രതി സാബിക്കും രണ്ടാം പ്രതിയായ ജാബിറലിയും കൂടി ചെക്കുകൾ ഉപയോഗിച്ച് പിൻവലിക്കുകയുമായിരുന്നു. കമ്മീഷൻ സ്വീകരിച്ചു കൊണ്ട് സാമ്പത്തിക തട്ടിപ്പു സംഘങ്ങൾക്ക് ബാങ്ക് അക്കൗണ്ടുകൾ എടുത്തു നൽകി തട്ടിപ്പിലൂടെ ഓൺലൈൻ വഴി ആ അക്കൗണ്ടുകളിള്‍ എത്തുന്ന വലിയ തുകകൾ പണമായി പിൻ വലിക്കാൻ നേതൃത്വം കൊടുക്കുന്ന പ്രധാന കണ്ണിയാണ് ഇപ്പോള്‍ കോഴിക്കോട് സിറ്റി സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്ത പ്രതി.
തട്ടിയെടുത്ത പണം എത്തി ചേര്‍ന്ന ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ നടത്തിയ വിശദമായ അന്വേഷണത്തിലൂടെയാണ് പ്രതിയുടെ പങ്ക് തിരിച്ചറിഞ്ഞത്. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അങ്കിത് സിംഗ് ഐ.പി.എസ്.-ന്റെ മേൽ നോട്ടത്തിൽ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ രഞ്ജിത്ത് കെ ആര്‍ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഘത്തില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ വിമീഷ്, രാജേഷ് ജോര്‍ജ്ജ്, ഷമാന അഹമ്മദ് എന്നിവരുണ്ടായിരുന്നു.
കമ്മീഷൻ വാഗ്ദാനം ചെയ്തുകൊണ്ട് സാമ്പത്തിക തട്ടിപ്പു സംഘങ്ങൾ ബാങ്ക് അക്കൗണ്ടുകൾക്കായി വിദ്യാർത്ഥികളെയും, സാധാരണക്കാരെയും ലക്ഷ്യമിടുന്നതായും, ഇരയാക്കുന്നതായും വിവിധ ഓൺലൈൻ സാമ്പത്തിക തട്ടിപ്പു കേസുകളുടെ അന്വേഷണങ്ങളില്‍ വ്യക്തമാകുന്നുണ്ട്.
ഓൺലൈൻ തട്ടിപ്പിന് ഇരയായാൽ എത്രയും പെട്ടെന്ന് 1930 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ച് പരാതി രജിസ്റ്റർ ചെയ്യുക . സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട പരാതികൾ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ (https://cybercrime.gov.in/) വഴിയും രജിസ്റ്റർ ചെയ്യാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.