
പൊലീസ് സ്റ്റേഷൻ പരിധിയിൽ ജൂലായ് 20ന് 7.31 ഗ്രാം മെത്താഫിറ്റമിൻ പിടികൂടിയ കേസിൽ, മൂന്നാം പ്രതിയായ ചെർപ്പുളശ്ശേരി സ്വദേശിയെ ബാംഗ്ലൂരിൽ നിന്ന് വാളയാർ പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ ഒന്നും രണ്ടും പ്രതികളായ ഷംസാദ്, മുഹമ്മദ് ഷാഫി എന്നിവരെ മുമ്പ് അറസ്റ്റുചെയ്തിരുന്നു. ബാംഗ്ലൂരിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന കെ എസ് ആര്‍ സി സ്വിഫ്റ്റ് ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് മയക്കുമരുന്നു വാളയാർ പോലീസ് പിടികൂടിയത്. ബാംഗ്ലൂരിൽ നിന്നാണ് ഫെബിൻ മെത്താഫിറ്റമിൻ നൽകിയതെന്ന് പ്രതികളുടെ മൊഴിയിൽ വ്യക്തമായിരുന്നു. ഇതിൻെറ അടിസ്ഥാനത്തിലാണ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചത്. പ്രതിയെ സ്റ്റേഷനിൽ ഹാജരാക്കി കൂടുതൽ നിയമ നടപടികൾ തുടരുകയാണ്. ജില്ലാ പോലീസ് മേധാവി അജിത് കുമാർ ഐപിഎസിന്റെ നിർദ്ദേശപ്രകാരം പാലക്കാട് എ എസ് പി രാജേഷ് എ എസ് ഐ നൗഷാദ്, എസ് സി പി ഒമാരായ രാജ, ജയപ്രകാശ്, സെന്തിൽ, ഡി വി ആര്‍ എന്നിവർ അടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.