4 March 2026, Wednesday

Related news

March 2, 2026
February 26, 2026
February 22, 2026
February 19, 2026
February 12, 2026
February 11, 2026
February 11, 2026
February 6, 2026
February 3, 2026
January 31, 2026

ബ്ലേഡ് മാഫിയയുടെ ഭീഷണി; വരൻ വിവാഹത്തില്‍ നിന്നും പിൻമാറി, വധു ആത്മഹത്യയ്ക്ക് ശ്രമിച്ചു

Janayugom Webdesk
കൊല്ലം
December 19, 2025 11:33 am

ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടർന്ന് വരൻ കല്യാണത്തിൽ നിന്ന് പിന്മാറി. വർക്കല കല്ലമ്പലത്താണ് സംഭവം. വിവാഹം മുടങ്ങിയതിന് പിന്നാലെ വധു ആത്മഹത്യയ്ക്ക് ശ്രമിച്ചു. തുടർന്ന് ഗുരുതരാവസ്ഥയിലായ പെൺകുട്ടിയെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വധുവിന്റെ മാതാവ് വാങ്ങിയ പണവും പലിശയും തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ടാണ് വരന്റെ വീട്ടിലെത്തി ഗുണ്ടാസംഘം ഭീഷണിപ്പെടുത്തിയത്. വരന്റെ വീട്ടിലെത്തി ഗുണ്ടാസംഘം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പെൺകുട്ടിയുടെ പരാതി. ജനുവരി ഒന്നിനാണ് വിവാഹം നിശ്ചയിച്ചത്. സംഭവത്തിൽ കല്ലമ്പലം സ്വദേശി സുനിൽ അടക്കം എട്ട് പേർക്ക് എതിരെ കേസ് എടുത്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.