14 February 2026, Saturday

Related news

February 12, 2026
February 7, 2026
February 3, 2026
February 2, 2026
January 25, 2026
January 13, 2026
January 5, 2026
December 23, 2025
December 20, 2025
December 20, 2025

വനിത കണ്ടക്ടറുടെ ടിക്കറ്റ്​ റാക്കും ബാഗും കവർന്നു

Janayugom Webdesk
ആലപ്പുഴ
September 23, 2024 6:49 pm

കെ.എസ്​.ആർ.ടി.സി വനിത കണ്ടക്ടറുടെ ടിക്കറ്റ്​ റാക്കും ബാഗും കവർന്നു. ഇന്ന് രാവിലെ 9.50ന്​ ആലപ്പുഴ ഡിപ്പോയിലാണ്​ സംഭവം. ചെങ്ങന്നൂർ ഡി​പ്പോയിൽനിന്ന്​ കൊട്ടാരക്കര-ആലപ്പുഴ സർവിസ്​ നടത്തുന്ന ബസിലായിരുന്നു സംഭവം. സ്​റ്റേഷൻമാസ്റ്ററുടെ ഓഫിസിന്​ മുന്നിൽ ബസ്​ പാർക്ക്​ ചെയ്തശേഷം ചായകുടിക്കാൻ പോയിരുന്നു. തിരിച്ചെത്തിയപ്പോൾ നടത്തിയ പരിശോധനയിലാണ്​ കണ്ടക്ടർ സീറ്റിൽ വെച്ചിരുന്ന ടിക്കറ്റ്​ റാക്കും ബാഗും നഷ്ടമായ വിവരമറിഞ്ഞത്​. ആരെങ്കിലും എടുത്തുകൊണ്ടു​പോയതെന്നാണ്​ അനുമാനം. സൗത്ത്​ ​പൊലീസ്​ കേസെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.